സംസ്ഥാനത്തെ സ്‌കൂളുകളിൽ ക്രിസ്‌മസ് പരീക്ഷ ഡിസംബർ 8 മുതൽ 17 വരെ; ഡിസംബർ 18-ന് ക്രിസ്മസ് അവധിക്കായി അടയ്ക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ ഈ അധ്യയന വർഷത്തെ ക്രിസ്‌മസ് പരീക്ഷകൾ ഡിസംബർ 8 മുതൽ 17 വരെ നടക്കും. യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്കാണ് ഡിസംബർ 8 മുതൽ പരീക്ഷ ആരംഭിക്കുന്നത്. എൽ.പി. വിഭാഗത്തിന് ഡിസംബർ 11 മുതലായിരിക്കും…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ ഈ അധ്യയന വർഷത്തെ ക്രിസ്‌മസ് പരീക്ഷകൾ ഡിസംബർ 8 മുതൽ 17 വരെ നടക്കും. യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്കാണ് ഡിസംബർ 8 മുതൽ പരീക്ഷ ആരംഭിക്കുന്നത്. എൽ.പി. വിഭാഗത്തിന് ഡിസംബർ 11 മുതലായിരിക്കും പരീക്ഷകൾ നടക്കുക.പരീക്ഷകൾ പൂർത്തിയാക്കി ഡിസംബർ 18-ന് സ്‌കൂളുകളിൽ ക്രിസ്‌മസ് ആഘോഷം സംഘടിപ്പിച്ച ശേഷം അവധിക്കായി അടയ്‌ക്കും. തുടർന്ന് ക്രിസ്മസ് അവധി കഴിഞ്ഞ് ഡിസംബർ 28-ന് സ്‌കൂളുകൾ പുനരാരംഭിക്കും. പൊതുവിദ്യാഭ്യാസ ഡയറക്‌ടർ അരുൺ വിജയന്റെ അധ്യക്ഷതയിൽ ചേർന്ന വിദ്യാഭ്യാസ ഗുണനിലവാര മേൽനോട്ട സമിതി (ക്യു.ഐ.പി) യോഗത്തിലാണ് പരീക്ഷാ തീയതികൾ സംബന്ധിച്ച തീരുമാനമെടുത്തത്.
Comments (0)