ഇന്ന് ഭൂമിയിലെ 99 % പേർക്കും ഒരേസമയം വെയിൽ ലഭിച്ചു, വെളിച്ചം കാണാത്ത ആ 1 % ആരാണ് ?
ഇന്ന് ഭൂമിയിലെ 99 % പേർക്കും ഒരേസമയം വെയിൽ ലഭിച്ചു, വെളിച്ചം കാണാത്ത ആ 1 % ആരാണ് ? ഇന്ന് ലോകത്ത് 99 % പ്രദേശത്തും ഒരേ സമയം വെയിൽ (വെളിച്ചം ) ലഭിച്ചു.ഇന്ത്യൻ സമയം ബുധനാഴ്ച ( 08/07/26) വൈകിട്ട് 4.40 നും 4.45 നും ഇടയിലായിരുന്നു ഇത്.…

ഇന്ന് ഭൂമിയിലെ 99 % പേർക്കും ഒരേസമയം വെയിൽ ലഭിച്ചു, വെളിച്ചം കാണാത്ത ആ 1 % ആരാണ് ? ഇന്ന് ലോകത്ത് 99 % പ്രദേശത്തും ഒരേ സമയം വെയിൽ (വെളിച്ചം ) ലഭിച്ചു.
ഇന്ത്യൻ സമയം ബുധനാഴ്ച ( 08/07/26) വൈകിട്ട് 4.40 നും 4.45 നും ഇടയിലായിരുന്നു ഇത്. (ഗ്രീൻവിച്ച് സമയം പകൽ 11:10 - 11:15 ന്.
ഇതിന്റെ ശാസ്ത്രീയവും ഭൂമിശാസ്ത്രപരവുമായ കാരണങ്ങൾ പരിശോധിക്കാം. ഭൂമിയുടെ ചരിവും വടക്കൻ അർദ്ധഗോളത്തിലെ വേനൽക്കാലവും ഭൂമിയുടെ സാങ്കൽപിക അച്ചുതണ്ടിന്റെ ചരിവ് കാരണം ജൂലൈ മാസത്തിൽ ഉത്തര അർധഗോളത്തിലാണ് (Northern Hemisphere) ഏറ്റവും കൂടുതൽ സൂര്യപ്രകാശം നേരിട്ട് പതിക്കുന്നത്.
ഈ സമയത്ത് വടക്കൻ ഭാഗങ്ങളിൽ പകലിന് നീളം കൂടുതലായിരിക്കും. കേരളവും ഇന്ത്യയും ഉത്തര അർധഗോളത്തിൽ ആയതിനാൽ പകലിന് ഇപ്പോൾ ദൈർഘ്യം കൂടുതലാണല്ലോ.
കേരളം ഭൂമധ്യരേഖയിൽ നിന്ന് അധികം അകലെ അല്ലാത്തതിനാലാണ് നമുക്ക് 12 മണിക്കൂറും ഏതാനും മിനിറ്റുകൾ മാത്രം പകൽ ദൈർഘ്യം ഉള്ളത്. എന്നാൽ ധ്രുവങ്ങളിലേക്ക് പോകുന്തോറും പകലിന്റെ ദൈർഘ്യം കൂടുകയാണ്.
ജനസാന്ദ്രത കൂടിയ ഭൂപ്രദേശങ്ങൾ ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക എന്നീ വൻകരകളെല്ലാം ഒരേസമയം ഈ സമയത്ത് സൂര്യപ്രകാശത്തിന് അഭിമുഖമായി വരുന്നു. ചൈന, ഇന്ത്യ, യു.എസ്.എ തുടങ്ങിയ വലിയ ജനസംഖ്യയുള്ള രാജ്യങ്ങളെല്ലാം ഇതിൽ ഉൾപ്പെടുന്നു.
അതിനാലാണ് 99 ശതമാനത്തിലേക്ക് സൂര്യപ്രകാശം എത്തുന്നത്. 'ട്വിലൈറ്റ്' (Twilight) അഥവാ സന്ധ്യാനേരം 99 ശതമാനം ആളുകൾക്കും ഒരേസമയം പൂർണമായ ഉച്ചവെയിൽ കിട്ടുന്നു എന്നല്ല ഇതിനർത്ഥം.
ഈ സമയത്ത്, ഏകദേശം 83% ആളുകൾക്ക് നേരിട്ടുള്ള സൂര്യപ്രകാശവും (പകൽ) ലഭിക്കുന്നു. ബാക്കി 16% ഓളം ആളുകൾക്ക് പൂർണ്ണമായി ഇരുട്ടാകാത്ത, സന്ധ്യാനേരത്തെ വെളിച്ചവും (Twilight) ലഭിക്കുന്നു.
ഇതിനെക്കൂടി കണക്കിലെടുത്താണ് 99 % എന്ന് പറയുന്നത്. വെളിച്ചമില്ലാത്ത ആ 1% ആര്?
ചിത്രത്തിലെ കടും നീല നിറത്തിൽ കാണിച്ചിരിക്കുന്ന പ്രദേശങ്ങൾ ഈ സമയം പൂർണമായും ഇരുട്ടിലായിരിക്കും. ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, അന്റാർട്ടിക്ക, പസഫിക് സമുദ്രഭാഗങ്ങൾ എന്നിവയാണ് ഈ സമയത്ത് രാത്രി അനുഭവപ്പെടുന്ന പ്രധാന സ്ഥലങ്ങൾ.
ഇവിടുത്തെ ആകെ ജനസംഖ്യ ലോക ജനസംഖ്യയുടെ വെറും 1 ശതമാനത്തിനടുത്താണ്. English Summary : The Day 99% of the World's Population Experiences Sunlight at the Same Time.
approximately 99% of the world's population experiences some form of sunlight simultaneously.
Comments (0)