ഓണത്തെ വരവേൽക്കാൻ കുറ്റ്യാടി ഒരുങ്ങി

ഓണത്തെ വരവേൽക്കാൻ കുറ്റ്യാടി ഒരുങ്ങി

കുറ്റ്യാടി: ഓണാഘോഷങ്ങളുടെ ഭാഗമായി പാറക്കൽ അബ്ദുല്ല എം.എൽ.എയുടെ നേതൃത്വത്തിൽ ശനിയാഴ്ച (22 ഓഗസ്റ്റ്‌ 2026) കുറ്റ്യാടിയിൽ വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിക്കും.

എം.എൽ.എ കപ്പിനായുള്ള അഖില കേരള വടംവലി മത്സരവും ശിങ്കാരിമേളം, നാടൻപാട്ട്, പുലിക്കളി എന്നിവയുൾപ്പെടെയുള്ള വൈവിധ്യമാർന്ന കലാപരിപാടികളുമാണ് ഒരുക്കിയിട്ടുള്ളത്.

നിരവധി ടീമുകൾ എം.എൽ.എ കപ്പ് വടംവലി മത്സരത്തിൽ പങ്കെടുക്കുന്നതിനായി ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്.

വടകര റൂറൽ എസ്പി ശ്രീമതി മെറിൻ ജോസഫ് ഐ.പി.എസ് മുഖ്യാതിഥിയായിരിക്കും. പാറക്കൽ അബ്ദുല്ല എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്യും.

വൈകുന്നേരം 5 മണിക്ക് കുറ്റ്യാടി–തൊട്ടിൽപാലം റോഡിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് പരിപാടികൾ ആരംഭിക്കുക. ഓണാഘോഷത്തിന്റെ ഭാഗമായി പൊതുജനങ്ങളുടെ സാന്നിധ്യം സംഘാടകർ അഭ്യർഥിച്ചിട്ടുണ്ട്.

Comments (0)