നൃത്ത പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്തു

: പയ്യോളി:അയനിക്കാട് ഗ്രാമീണ കലാവേദിയുടേയും സകലകല നൃത്തവിദ്യാലയത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ അയനിക്കാട് ഗ്രാമീണ കലാവേദിയിൽ ആരംഭിക്കുന്ന നൃത്ത പരിശീലനം ബഹു: പയ്യോളി മുനിസിപ്പൽ ചെയർപേഴ്സൻ ശ്രീമതി. എൻ സാഹിറ ഉദ്ഘാടനം ചെയ്തു.ഡിവിഷൻ കൗൺസിലർ…

:
പയ്യോളി:അയനിക്കാട് ഗ്രാമീണ കലാവേദിയുടേയും സകലകല നൃത്തവിദ്യാലയത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ അയനിക്കാട് ഗ്രാമീണ കലാവേദിയിൽ ആരംഭിക്കുന്ന നൃത്ത പരിശീലനം ബഹു: പയ്യോളി മുനിസിപ്പൽ ചെയർപേഴ്സൻ ശ്രീമതി. എൻ സാഹിറ ഉദ്ഘാടനം ചെയ്തു.ഡിവിഷൻ കൗൺസിലർ കെ.കെ ബീന അദ്ധ്യക്ഷത വഹിച്ചു.മുഖ്യാഥിതികളായി പ്രശസ്ത നാടക സംവിധായകൻ പൗർണ്ണമി ശങ്കർ, പ്രശസ്ത ഗായകൻ താജ്ജുദ്ദീൻ വടകര എന്നിവർ പങ്കടുത്തു.കൗൺസിലർ മജിഷ സുജു,വി പി നാണുമാസ്റ്റർ,രാജൻ കൊളാവി, പാലം, പി.ടി.വി രാജീവൻ, അഷ്റഫ് പുഴക്കര പ്രശോഭ് മേലടി. പരം ജ്യോതിപി.പി ദിനേശ് ബാബു,പി.ടി സുനിൽകുമാർപി.കെ രഞ്ജിത്ത്ശരണ്യ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.ഗ്രാമീണ കലാവേദി പ്രസിഡണ്ട് കെ.ടി കേളപ്പൻ സ്വാഗതവും വരുൺ നന്ദിയും പറഞ്ഞു.

Comments (0)