പണംവെച്ച് ചീട്ടുകളിക്കുന്നതിനിടെ പിടിയിലായ പൊലീസുകാരന് സസ്പെൻഷൻ

വടകര: പണംവെച്ച് ചീട്ടുകളിക്കുന്നതിനിടെ പിടിയിലായ പൊലീസുകാരന് സസ്പെൻഷൻ. വടകര പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായ വികാസിനെയാണ് അന്വേഷണവിധേയമായി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച കുറ്റ്യാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ…

വടകര: പണംവെച്ച് ചീട്ടുകളിക്കുന്നതിനിടെ പിടിയിലായ പൊലീസുകാരന് സസ്പെൻഷൻ. വടകര പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായ വികാസിനെയാണ് അന്വേഷണവിധേയമായി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.

കഴിഞ്ഞ ഞായറാഴ്ച കുറ്റ്യാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് പണംവെച്ച് ചീട്ടുകളിക്കുന്നതിനിടെയാണ് വികാസ് പിടിയിലായത്. സംഘത്തിലെ മറ്റുള്ളവർക്കൊപ്പം ഇയാളെയും കുറ്റ്യാടി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവം വിവാദമായതോടെയാണ് ഔദ്യോഗിക നടപടികളുടെ ഭാഗമായി ജില്ലാ പൊലീസ് മേധാവി സസ്പെൻഷൻ ഉത്തരവ് പുറത്തിറക്കിയത്.

സേനയിലെ അംഗം തന്നെ ചൂതാട്ട കേസിൽ പിടിയിലായത് പൊലീസിന് നാണക്കേടായിട്ടുണ്ട്. ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണവും നടക്കും.

Comments (0)