ചാനിയം കടവില്‍ പുഴയില്‍ ചാടി പേരാമ്പ്ര സ്വദേശിയായ യുവാവ് മരിച്ചു
River പേരാമ്പ്ര: കുറ്റ്യാടി പുഴയുടെ ചാനിയം കടവ് പാലത്തില്‍ നിന്ന് പുഴയില്‍ ചാടി പേരാമ്പ്ര സ്വദേശിയായ യുവാവ് മരിച്ചു. പേരാമ്പ്ര സ്വദേശി പരപ്പില്‍ ഷൈജല്‍ (40) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ചാനിയം കടവ് പാലത്തില്‍ നിന്ന് യുവാവ്…
River
പേരാമ്പ്ര: കുറ്റ്യാടി പുഴയുടെ ചാനിയം കടവ് പാലത്തില്‍ നിന്ന് പുഴയില്‍ ചാടി പേരാമ്പ്ര സ്വദേശിയായ യുവാവ് മരിച്ചു. പേരാമ്പ്ര സ്വദേശി പരപ്പില്‍ ഷൈജല്‍ (40) ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ചാനിയം കടവ് പാലത്തില്‍ നിന്ന് യുവാവ് പുഴയിലേക്ക് ചാടുന്നത് കണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ യുവാവിനെ പുഴയില്‍ നിന്ന് പുറത്തെടുത്ത് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പേരാമ്പ്രയിലെ മുന്‍കാല ആംബുലന്‍സ് ഡ്രൈവറായിരുന്നു ഷൈജല്‍. മൃതദേഹം വടകര ഗവ.ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പിതാവ് അസീസ്. മാതാവ് സുലേഖ. സഹോദരങ്ങള്‍ ഷജീര്‍, സജിന.
River
Comments (0)