പേരാമ്പ്ര ഉണ്ണിക്കുന്നും ചാലിൽ ഗുഡ്സ് ഓട്ടോ മറിഞ്ഞ് വയോധികൻ മരിച്ചു
# Auto Accident Chal പേരാമ്പ്ര: പേരാമ്പ്ര ഉണ്ണിക്കുന്നുംചാലിൽ ഗുഡ്സ് ഓട്ടോ മറിഞ്ഞ് വയോധികൻ മരിച്ചു. മുളിയങ്ങല്‍ കൂടത്തിങ്കൽ ഭാസ്കരൻ (65) ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം.ഉണ്ണിക്കുന്നുംചാൽ കയറ്റം കയറുമ്പോൾ ബ്രേക്ക്…
# Auto Accident Chal
പേരാമ്പ്ര: പേരാമ്പ്ര ഉണ്ണിക്കുന്നുംചാലിൽ ഗുഡ്സ് ഓട്ടോ മറിഞ്ഞ് വയോധികൻ മരിച്ചു. മുളിയങ്ങല്‍ കൂടത്തിങ്കൽ ഭാസ്കരൻ (65) ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം.
ഉണ്ണിക്കുന്നുംചാൽ കയറ്റം കയറുമ്പോൾ ബ്രേക്ക് നഷ്ടപ്പെട്ട് ഗുഡ്സ് ഓട്ടോ ഒരു വീടിന്റെ മുറ്റത്തേക്ക് മറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ ഡ്രൈവർ വണ്ടിയുടെ ഉള്ളിൽ അകപ്പെടുകയായിരുന്നു.
വിവരം അറിഞ്ഞ് പേരാമ്പ്രയിൽ നിന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് വയോധികനെ വാഹനത്തിൽ നിന്ന് പുറത്തെടുത്തത്. ഉടൻ തന്നെ പേരാമ്പ്ര ഇഎംഎസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റും.
അപകടത്തെ തുടർന്ന് പ്രദേശത്ത് നാട്ടുകാർ തടിച്ചുകൂടി. പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചുവരികയാണ്. ഗുഡ്സ് ഓട്ടോയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം എന്നാണ് വിവരം.
ഭാര്യ സുധർമ. മക്കള്‍ സുധീഷ് (ഡ്രൈവര്‍ പേരാമ്പ്ര), അനു (കോടേരിച്ചാല്‍). മരുമക്കള്‍ വിനോദന്‍ (കോടേരിച്ചാല്‍), ശില്പ (കുറ്റ്യാടി),
# Auto Accident Chal
Comments (0)