വളാഞ്ചേരി വട്ടപ്പാറയിൽ ലോറി മറിഞ്ഞ് അപകടം : രണ്ടാൾ മരിച്ചു

വളാഞ്ചേരി: തൃശ്ശൂർ - കോഴിക്കോട് ദേശീയപാതയിലെ വളാഞ്ചേരി വട്ടപ്പാറയിൽ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുപേർ മരണപ്പെട്ടു.നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ മരണപ്പെട്ട ഒരാളുടെ മൃതദേഹം വാഹനത്തിനടിയിൽ…

വളാഞ്ചേരി വട്ടപ്പാറയിൽ ലോറി മറിഞ്ഞ് അപകടം : രണ്ടാൾ മരിച്ചു

വളാഞ്ചേരി: തൃശ്ശൂർ - കോഴിക്കോട് ദേശീയപാതയിലെ വളാഞ്ചേരി വട്ടപ്പാറയിൽ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുപേർ മരണപ്പെട്ടു.നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ മരണപ്പെട്ട ഒരാളുടെ മൃതദേഹം വാഹനത്തിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരങ്ങൾ ലഭിക്കുന്നത്. നാട്ടുകാരും ഫയർഫോഴ്സും പോലീസും ചേർന്ന് മൃതദേഹം പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനങ്ങൾ നടത്തിവരികയാണ്.

​അപകടത്തിൽപ്പെട്ട ലോറിയുടെ ഡ്രൈവറെ നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുത്തി തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവറുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. പ്രദേശത്ത് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിട്ടുണ്ട്. പോലീസെത്തി ഗതാഗത കുരുക്ക് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു.

Comments (0)