നോവായി ആദിത്യൻ..! ദേശീയപാതയിൽ ഡിവൈഡർ ചാടിക്കടക്കാൻ ശ്രമിച്ചു, ഇടിച്ചുതെറിപ്പിച്ച് കാർ; സ്‌കൂൾ വിദ്യാർഥിക്ക് ദാരുണാന്ത്യം

Accident Student Death Highway Accident News കായംകുളം: ( www. ) കരിയിലക്കുളങ്ങരയിൽ ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് സ്കൂൾ വിദ്യാർഥി മരിച്ചു. പത്തിയൂർ പടിഞ്ഞാറ് കോട്ടൂർ തെക്കതിൽ ആദിത്യൻ (16) ആണ് മരിച്ചത്. രാമപുരം ഹൈസ്കൂളിലെ…


Accident Student Death Highway Accident News

കായംകുളം: ( www. ) കരിയിലക്കുളങ്ങരയിൽ ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് സ്കൂൾ വിദ്യാർഥി മരിച്ചു. പത്തിയൂർ പടിഞ്ഞാറ് കോട്ടൂർ തെക്കതിൽ ആദിത്യൻ (16) ആണ് മരിച്ചത്. രാമപുരം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു.

വ്യാഴാഴ്ച രാവിലെ സ്കൂളിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ ഡിവൈഡർ ചാടിക്കടന്ന സമയത്ത് അതുവഴി എത്തിയ കാർ ആദിത്യനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിയെ ഉടൻ തന്നെ കരിയിലക്കുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തിന് പിന്നാലെ ആശുപത്രിയിൽ അടിയന്തര ചികിത്സ നൽകിയെങ്കിലും ആദിത്യന്റെ നില ഗുരുതരമായി തുടരുകയായിരുന്നു. ചികിത്സയിലിരിക്കെ ഉച്ചയോടെയാണ് മരണം സംഭവിച്ചത്. അപ്രതീക്ഷിതമായ അപകടത്തിൽ 16കാരന്റെ ജീവൻ നഷ്ടപ്പെട്ടതിന്റെ ഞെട്ടലിലാണ് കുടുംബവും അധ്യാപകരും സഹപാഠികളും.

മരണവിവരമറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും ആശുപത്രിയിലെത്തി. മൃതദേഹം കരിയിലക്കുളങ്ങരയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

English Summary:

Kayamkulam: A school student died after being hit by a car while crossing the national highway at Karilakulangara. The deceased is Adithyan (16) from Kottur Thekkathil, Pathiyoor West, a Class 10 student of Ramapuram High School. The accident happened Thursday morning while he was going to school. While jumping over the divider to cross the highway, a car hit him. Though rushed to a private hospital in Karilakulangara and given emergency treatment, he died by noon. Body is kept in hospital mortuary.

Accident Student Death Highway Accident News

Comments (0)