ദേശീയപാതയിൽ കാട്ടിലപീടികയിൽ ബസ് തട്ടി വയോധികൻ മരിച്ചു

ചേമഞ്ചേരി: ദേശീയപാതയിൽ കാട്ടിലപീടികയ്ക്ക് സമീപം സ്വകാര്യ ബസ് തട്ടി വയോധികൻ മരണപ്പെട്ടു. കണ്ണങ്കടവ് പടിഞ്ഞാറെ മുസാൻ കണ്ടി പുരുഷു (70) ആണ് മരണപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടം സംഭവിച്ചത്.റോഡ് മുറിച്ചു കടക്കുന്നതിനിടെ…



 ചേമഞ്ചേരി: ദേശീയപാതയിൽ കാട്ടിലപീടികയ്ക്ക് സമീപം സ്വകാര്യ ബസ് തട്ടി വയോധികൻ മരണപ്പെട്ടു. കണ്ണങ്കടവ് പടിഞ്ഞാറെ മുസാൻ കണ്ടി പുരുഷു (70) ആണ് മരണപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടം സംഭവിച്ചത്.റോഡ് മുറിച്ചു കടക്കുന്നതിനിടെ കോഴിക്കോട് – കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന ദീർഘദൂര സ്വകാര്യ ബസ് ഇയാളെ ഇടിക്കുകയായിരുന്നു. അപകടം നടന്നയുടൻ പ്രദേശവാസികൾ ചേർന്ന് ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പരേതരായ മന്ദന്റെയും അമ്മാളുവിന്റെയും മകനാണ് പരേതനായ പുരുഷു. ഭാര്യ: കല്യാണി. മക്കൾ: പരേതനായ രതീഷ്, അഭിലാഷ്. മരുമകൾ: സിൻസി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Comments (0)