ദേശീയപാതയിൽ ലോറി മറിഞ്ഞ് അപകടം; ഡ്രൈവർക്ക് പരിക്ക്
കൊയിലാണ്ടി: ദേശീയപാതയിൽ സിവിൽ സ്റ്റേഷന് സമീപം കല്ലുമായി എത്തിയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. കണ്ണൂർ ഭാഗത്തുനിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാരും…
കൊയിലാണ്ടി: ദേശീയപാതയിൽ സിവിൽ സ്റ്റേഷന് സമീപം കല്ലുമായി എത്തിയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. കണ്ണൂർ ഭാഗത്തുനിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാരും കൊയിലാണ്ടി പൊലീസും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഡ്രൈവറെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബ്രേക്ക് ജാം ആയതിനെ തുടർന്നാണ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞതെന്നാണ് പ്രാഥമിക വിവരം. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗത തടസ്സമുണ്ടായി. ലോറി റോഡിൽനിന്ന് മാറ്റി ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ പൊലീസ്, ഫയർഫോഴ്സ് സംഘം സ്വീകരിച്ചു.
The post ദേശീയപാതയിൽ ലോറി മറിഞ്ഞ് അപകടം; ഡ്രൈവർക്ക് പരിക്ക് appeared first on.
Comments (0)