നടുവണ്ണൂരിൽ വാഴക്കുലയുമായി വന്ന പിക്കപ്പ് വാഹനം മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്
കോഴിക്കോട്: നടുവണ്ണൂർ വെള്ളാട്ടങ്ങാടിയിൽ വാഴക്കുലകളുമായി വന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് റോഡരികിലെ കൈവരിയിലിടിച്ച് മറിഞ്ഞു. അപകടത്തിൽ വാഹനത്തിന്റെ ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെയോടെയായിരുന്നു സംഭവം. വാഹനം…
കോഴിക്കോട്: നടുവണ്ണൂർ വെള്ളാട്ടങ്ങാടിയിൽ വാഴക്കുലകളുമായി വന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് റോഡരികിലെ കൈവരിയിലിടിച്ച് മറിഞ്ഞു. അപകടത്തിൽ വാഹനത്തിന്റെ ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെയോടെയായിരുന്നു സംഭവം. വാഹനം ഓടിക്കുന്നതിനിടയിൽ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.അപകടത്തെ തുടർന്ന് തകർന്ന വാഹനത്തിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ ഉടൻ തന്നെ പുറത്തെടുത്തു പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനം റോഡിന് കുറുകെ മറിഞ്ഞത് കാരണം ഈ ഭാഗത്ത് അൽപ്പനേരം ഗതാഗതം തടസ്സപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ജെസിബിയുടെയും മറ്റും സഹായത്തോടെ അപകടത്തിൽപ്പെട്ട വാഹനം റോഡിൽ നിന്നും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
Comments (0)