മുതിർന്ന പൗരന്മാർക്ക് മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ പരിശീലനം
മുതിർന്ന പൗരന്മാർക്ക് മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ പരിശീലനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ മുതിർന്ന പൗരന്മാർക്ക് മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ പരിശീലനം നല്‍കുന്നു. സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സ്‌കില്‍…
മുതിർന്ന പൗരന്മാർക്ക് മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ പരിശീലനം
കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ മുതിർന്ന പൗരന്മാർക്ക് മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ പരിശീലനം നല്‍കുന്നു. സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ നേരിട്ട് വന്ന് അഡ്മിഷന്‍ എടുക്കാം.
ഫോണ്‍ നമ്പര്‍ : 0495 2370026, 8891370026
വാഹനഗതാഗതം താൽക്കാലികമായി നിരോധിക്കും
മുക്കം ടൗൺ നവീകരണം രണ്ടാം ഘട്ട പ്രവൃത്തിയുടെ ഭാഗമായി ബസ് സ്റ്റാൻഡ് എക്സിറ്റ് റോഡ് ഇന്റർലോക്ക് പ്രവൃത്തി ആരംഭിക്കുന്നതിനാൽ പഴയ ബസ് സ്റ്റാൻഡിലെ എക്സിറ്റിൽ നിന്നും ആരംഭിച്ച് സ്റ്റേറ്റ് ഹൈവെ വരെയുള്ള (മുക്കം മാളിന് മുൻവശം) ഭാഗത്തൂടെയുള്ള റോഡിൽ, സെപ്റ്റംബർ 19 മുതൽ പ്രവൃത്തി പൂർത്തികരിച്ച് വാഹനഗതാഗതയോഗ്യമാകുന്നത് വരെ വാഹനഗതാഗതം താൽക്കാലികമായി നിരോധിക്കും.
ഈ കാലയളവിൽ ബസ് സ്റ്റാൻഡുകളിലേക്ക് വരുന്ന വാഹനങ്ങൾ പുതിയ ബസ് സ്റ്റാൻഡ്, പഴയ ബസ് സ്റ്റാൻഡുകളിലേക്ക് വന്ന റോഡിലൂടെ തന്നെ തിരിച്ച് പോകേണ്ടതാണ് എന്ന് പൊതുമരാമത്ത് ( നിരത്തുകൾ വിഭാഗം) എക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
ഗതാഗത നിയന്ത്രണം
മാങ്കാവ് കണ്ണിപ്പറമ്പ് റോഡിൽ കോട്ടയത്താഴം മുതൽ പള്ളിത്താഴം വരെ പ്രവർത്തി നടക്കുന്നതിനാൽ സെപ്റ്റംബർ 19 മുതൽ പ്രവർത്തി പൂർത്തിയാകുന്നത് വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.
പെരുമണ്ണ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ കോട്ടയത്താഴം പൂവാട്ടുപറമ്പ് വഴിയും കായലും ഭാഗത്ത് നിന്നും പെരുമണ്ണയിലേക്ക് വരുന്ന വാഹനങ്ങൾ പള്ളിതാഴത്ത് നിന്നും തിരിഞ്ഞ് പെരുവയൽ പൂവാട്ടുപറമ്പ് വഴി പെരുമണ്ണയിലേക്ക് പ്രവേശിക്കേണ്ടതാണ് എന്ന് പൊതുമരാമത്ത്
( നിരത്തുകൾ വിഭാഗം ) എക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
ബീറ്റ് ഫോറെസ്റ് ഓഫീസർ :മാറ്റിവെച്ച കായിക ക്ഷമതാ പരീക്ഷ 24, 25 തീയ്യതികളിൽ
പബ്ലിക് സർവീസ് കമ്മിഷൻ ആഗസ്ത് മാസം നാല് മുതൽ 10 വരെ സെന്റ് ജോസഫ്സ് കോളേജ് ദേവഗിരി ഗ്രൗണ്ടിൽ വെച്ച് നടത്താൻ നിശ്ചയിച്ചിരുന്നതും പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവെച്ചതുമായ കോഴിക്കോട് ജില്ലയിലെ വനം വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി നം.211/2025, 212/2025,213/2025, 214/2025, 250-257/2025) തസ്തികയുടെ ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും സെപ്തംബർ 24, 25 തീയ്യതികളിൽ കോഴിക്കോട് പെരുവയൽ സെൻ്റ് സേവ്യേഴ്സ് യു പി സ്കൂൾ, പന്തീരാങ്കാവ് പി വി എസ് കോളേജ് ഓഫ് ആർട്‌സ് ആൻ്റ് സയൻസ്, പന്തീരാങ്കാവ് എച്ച് എസ് എസി നു സമീപം കോഴിക്കോട് എന്നീ പരീക്ഷാ വേദികളിൽ വെച്ച് നടത്തുന്നതാണ്. ഉദ്യോഗർത്ഥികൾ 2026 ആഗസ്ത് മാസത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന കായിക ക്ഷമതാ പരീക്ഷയ്ക്കായി അനുവദിച്ച ഹാൾ ടിക്കറ്റ്, കമ്മീഷൻ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ എന്നിവ സഹിതം പുതുക്കിയ തീയതിയിൽ നിശ്ചിത പരീക്ഷാ വേദിയിൽ ഉദ്യോഗാർത്ഥികൾ ഹാജരാകേണ്ടതാണ്. ഇത് സംബന്ധിച്ച പ്രൊഫൈൽ മെസേജ് ഉദ്യോഗർത്ഥികൾക്ക് നൽകിയിട്ടുണ്ട്.
ഐ ടി ഐ പ്രവേശനം
പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കോഴിക്കോട് ജില്ലയിലെ എലത്തൂർ ഗവ.ഐ.ടി.ഐ.യിലേക്ക് ഡി/സിവിൽ, വുഡ് വർക്ക് ടെക്‌നീഷ്യൻ, ഡ്രൈവർ കം മെക്കാനിക്ക് എന്നീ ട്രേഡുകളിൽ പട്ടികജാതി വിഭാഗക്കാർക്ക് ഒഴിവുള്ള സീറ്റുകളിലേയ്ക്ക് സെപ്റ്റംബർ 22 വരെ സ്പോട്ട് അഡ്‌മിഷൻ നടത്തും. പങ്കെടുക്കുന്നവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം സ്ഥാപനവുമായി ബന്ധപ്പെടേണ്ടതാണ്.
ഫോൺ: 0495-2461898, 9947895238.
ട്രേഡുകൾ :-
ഡി/സിവിൽ (2 വർഷം),
വുഡ് വർക്ക് ടെക്നീഷ്യൻ (1 വർഷം),
ഡ്രൈവർ കം മെക്കാനിക്ക് (ആറ് മാസം)
ജൂലൈ 31 ന് പതിനെട്ട് വയസ്സ് പൂർത്തി ആയവർക്ക് അപേക്ഷിക്കാം
സ്പോട്ട് അഡ്മിഷൻ
കോഴിക്കോട് ഗവൺമെന്റ് ഐ.ടി.ഐയിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഐ.ടി.ഐ അഡ്മിഷനുള്ള അവസാന തീയതി സെപ്റ്റംബർ 22 വരെ. അപേക്ഷകർക്ക് സെപ്റ്റംബർ 22 നകം രേഖകളുമായി കോഴിക്കോട് ഗവൺമെന്റ്റ് ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരായി അഡ്മിഷൻ എടുക്കാം.
ഫോൺ : 9446696407,
0495 2377016
ഐ ടി ഐ യിൽ സീറ്റൊഴിവ്
കോഴിക്കോട് മാളിക്കടവിലുള്ള ഗവ:വനിതാ ഐ ടി ഐയിലെ വിവിധ എൻ സി വി ടി ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബർ 22 വരെ സ്പോട്ട് അഡ്മിഷനുള്ള അപേക്ഷ സ്വീകരിക്കും. പങ്കെടുക്കുന്നവർ അസ്സൽ സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളുമായി വനിതാ ഐ ടി ഐ -ൽ എത്തിച്ചേരേണ്ടതാണ്.
ഫോൺ : 9495353976
The post മുതിർന്ന പൗരന്മാർക്ക് മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ പരിശീലനം appeared first on.
Comments (0)