മുതിർന്ന പൗരന്മാർക്ക് മൊബൈൽ ഫോൺ പരിശീലനം

മുതിർന്ന പൗരന്മാർക്ക് മൊബൈൽ ഫോൺ പരിശീലനം ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്പ്‌മെന്റ് സെന്ററില്‍ മുതിർന്ന പൗരന്മാർക്ക് മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ പരിശീലനത്തിന് പ്രവേശനം നല്‍കുന്നു. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സ്‌കില്‍…

മുതിർന്ന പൗരന്മാർക്ക് മൊബൈൽ ഫോൺ പരിശീലനം

ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്പ്‌മെന്റ് സെന്ററില്‍ മുതിർന്ന പൗരന്മാർക്ക് മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ പരിശീലനത്തിന് പ്രവേശനം നല്‍കുന്നു. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സ്‌കില്‍ ഡവലപ്പ്‌മെന്റ് സെന്ററില്‍ നേരിട്ട് അഡ്മിഷന്‍ എടുക്കാം.
ഫോണ്‍: 0495 2370026, 8891370026

‘പന്നി വളർത്തൽ’: സൗജന്യ ഏകദിന പരിശീലനം

കേരള സർക്കാരിന്റെ മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൻറെ ആഭിമുഖ്യത്തിൽ “പന്നി വളർത്തൽ” വിഷയത്തിൽ നവംബർ അഞ്ചിന് രാവിലെ 10 മുതൽ അഞ്ച് വരെ സൗജന്യ ഏകദിന പരിശീലനം നടത്തുന്നു. മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വച്ച് നടത്തുന്ന പരിശീലനത്തിൽ പങ്കെടുക്കുവാൻ താത്‌പര്യം ഉള്ളവർ 0491- 2815454 എന്ന ഫോൺ നമ്പറിൽ ഓഫീസ് പ്രവൃത്തി സമയങ്ങളിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. പരിശീലനത്തിന് ഹാജരാകുമ്പോൾ ആധാർ കാർഡിൻറെ പകർപ്പ് കൊണ്ടു വരേണ്ടതാണ്.

ഓഡിയോളജിസ്റ്റ് നിയമനം

കോഴിക്കോട് മെഡിക്കൽ കോളേജിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ഓഡിയോളജിസ്റ്റുകളെ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.

യോഗ്യത: ആർ. സി. ഐ. രജിസ്ട്രേഷൻ, ബി. എ. എസ്. എൽ. പി./ എം. എ. എസ്. എൽ. പി.

ഉദ്യോഗാർത്ഥികൾ നവംബർ ആറിന് രാവിലെ പത്തരയ്ക്ക് സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ നേരിട്ട് ഹാജരാകണം.
ഫോൺ:0495 2357457

 ബി.ഫാം പ്രാവേശനം 2026-27, സ്പോട്ട് അലോട്ട്മെൻ്റ്

കോഴിക്കോട് ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ 2026-27 അധ്യയന വർഷത്തെ ബി.ഫാം പ്രവേശനവുമായി ബന്ധപ്പെട്ട് ഒക്ടോബർ 28 ന് നിലവിൽ വന്ന സ്റ്റേറ്റ് മെറിറ്റ് വിഭാഗത്തിലുള്ള ഒരു ഒഴിവിലേക്ക് ഒക്ടോബർ 30 ന് രാവിലെ 11 മണിക്ക് സ്പോട്ട് അഡ്മിഷൻ നടക്കും. പ്രസ്തുത കോഴ്‌സിൽ ഇനി വരുന്ന ഒഴിവുകൾ കൂടി സ്പോട്ട് അലോട്ട്മെന്റിലൂടെ നികത്തും.

കേരള പ്രവേശനപരീക്ഷ കമ്മീഷണർ, പ്രസിദ്ധീകരിച്ചിട്ടുള്ള 2026-ലെ ബി.ഫാം പ്രവേശനത്തിനുള്ള റാങ്ക് പട്ടികയിൽ നിന്നുമാണ് അലോട്ട്മെന്റ് നടത്തുന്നത്. യോഗ്യത തെളിയിക്കുന്നതിന് ആവശ്യമായ അസ്സൽ രേഖകൾ, അസ്സൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകൾ എന്നിവ ഹാജരാക്കുന്ന വിദ്യാർത്ഥികളെ മാത്രമാണ് പ്രസ്തുത ഒഴിവിലേക്ക് പരിഗണിക്കുന്നത്. പ്രസ്തുത ദിവസം വിദ്യാർത്ഥികൾ കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിലെ പ്രിൻസിപ്പാൾ ഓഫീസിലെ അക്കാദമിക് സെക്ഷനിൽ രാവിലെ 11 മണിക്ക് മുൻപായി എത്തേണ്ടതാണ്. സൂപ്പർ ന്യൂമററി ആയി അനുവദിച്ചിട്ടുള്ള ഇഡബ്ല്യുഎസ് സീറ്റുകൾ ഒഴിവ് വന്നാൽ അവ സ്റ്റേറ്റ് മെറിറ്റിലേക്കോ മറ്റേതെങ്കിലും വിഭാഗത്തിലേക്കോ കൺവെർട്ട് ചെയ്യാൻ പാടില്ലാത്തതാണ്. ഇഡബ്ല്യുഎസ് ഒഴികെ മറ്റേതെങ്കിലും വിഭാഗത്തിൽ ഒഴിവ് വന്നാൽ അത് സ്റ്റേറ്റ് മെരിറ്റിലേക്ക് മാറ്റുന്നതും ആണ്.
സ്പോട്ട് അലോട്ട്മെന്റ്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ അന്നേ ദിവസം തന്നെ ഫീസ് അടച്ച് രേഖകൾ സമർപ്പിച്ച് പ്രവേശനം നേടേണ്ടതാണ്. അല്ലാത്തപക്ഷം പ്രസ്തുത അലോട്ട്മെന്റ്റ് റദ്ദാക്കുന്നതാണ്. ഫോൺ: 0495 2350200.

ഗോവ ഷിപ്യാർഡ് ലിമിറ്റഡ് വിമുക്തഭടന്മാരായ ഉദ്യോഗാർതഥികളിൽ നിന്നും വിവിധ തസ്ത‌ികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾ recruitment@goashipyard.com- ഇ മെയിൽ മുഖേന ലഭ്യമാണ്. അപേക്ഷകൾ www.goashipyard.in എന്ന വെബ്സൈറ്റ് മുഖേന സമർപ്പിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന നവംബർ 22 വൈകുന്നേരം അഞ്ച് മണി വരെ സ്വീകരിക്കും. ഫോൺ : 0495-2771881.

The post മുതിർന്ന പൗരന്മാർക്ക് മൊബൈൽ ഫോൺ പരിശീലനം appeared first on.

Comments (0)