സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം: ജില്ലാതല ഉദ്ഘാടനം നടന്നു
കോഴിക്കോട്: പട്ടികജാതി പട്ടികവഗ്ഗ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ രണ്ട് മുതൽ 15 വരെ നടക്കുന്ന സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനവും പട്ടികജാതി, പട്ടികവർഗ്ഗക്കാർക്കെതിരെയുള്ള അതിക്രമം തടയൽ നിയമം…
കോഴിക്കോട്: പട്ടികജാതി പട്ടികവഗ്ഗ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ രണ്ട് മുതൽ 15 വരെ നടക്കുന്ന സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനവും പട്ടികജാതി, പട്ടികവർഗ്ഗക്കാർക്കെതിരെയുള്ള അതിക്രമം തടയൽ നിയമം സംബന്ധിച്ച ശില്പശാലയും കോഴിക്കോട് ഗവ. ലോ കോളേജിൽ വെച്ച് കെ. ജയന്ത് എം. എൽ. എ. ഉദ്ഘാടനം ചെയ്തു. വി. ടി. സൂരജ് എം. എൽ. എ. അധ്യക്ഷനായിരുന്ന ചടങ്ങിൽ കോഴിക്കോട് അസി. കളക്ടർ മാളവിക ജി. നായർ മുഖ്യാതിഥിയായിരുന്നു.
പട്ടികവർഗ്ഗക്കാർക്കെതിരെയുള്ള അതിക്രമം തടയൽ നിയമം സംബന്ധിച്ച് മുൻ ജില്ലാ ഗവ. പ്ലീഡർ അഡ്വ. കെ. എൻ. ജയകുമാർ ക്ളാസ്സെടുത്തു.
കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ പി. ബിജുലാൽ, ഗവ. ലോ കോളേജ് പ്രിൻസിപ്പാൾ കെ. എസ്. വിദ്യുത്, പിന്നോക്ക വിഭാഗ വികസന വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ബി. പ്രബിൻ, സ്പെഷ്യൽ ട്രൈബൽ എക്സറ്റൻഷൻ ഓഫീസർ നസറുദ്ദീൻ, എന്നിവർ സംസാരിച്ചു.
പട്ടികജാതി വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ. കെ. ഷാജു സ്വാഗതമാശംസിച്ച ചടങ്ങിൽ ജില്ലാ പട്ടികജാതി വികസന ഓഫീസർ ടി. എം. മുകേഷ് നന്ദി പറഞ്ഞു.
The post സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം: ജില്ലാതല ഉദ്ഘാടനം നടന്നു appeared first on.
Comments (0)