നൈപുണ്യ വികസന പദ്ധതി : വിദ്യാർത്ഥികൾക്ക് തൊഴിൽ നിയമന ഉത്തരവുകൾ വിതരണം ചെയ്തു

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നൈപുണ്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിദ്യാർത്ഥികൾക്കായി തലശ്ശേരി എൻ ടി ടി എഫുമായി സഹകരിച്ച് നടപ്പിലാക്കിയ 10 മാസത്തെ നൈപുണ്യ വികസന കോഴ്സ് വിജയകരമായി പൂർത്തീകരിച്ചവർക്കുള്ള തൊഴിൽ നിയമന ഉത്തരവുകൾ…

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നൈപുണ്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിദ്യാർത്ഥികൾക്കായി തലശ്ശേരി എൻ ടി ടി എഫുമായി സഹകരിച്ച് നടപ്പിലാക്കിയ 10 മാസത്തെ നൈപുണ്യ വികസന കോഴ്സ് വിജയകരമായി പൂർത്തീകരിച്ചവർക്കുള്ള തൊഴിൽ നിയമന ഉത്തരവുകൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ തലശ്ശേരി എൻ ടി ടി എഫിൽ പഠിച്ച 10 വിദ്യാർത്ഥികൾക്കാണ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിയമന ഉത്തരവുകൾ നൽകിയത്.കൺവെൻഷണൽ ആൻഡ് സി എൻ സി മെഷിനിസ്റ്റ് കോഴ്സ് പൂർത്തീകരിച്ച വിദ്യാർത്ഥികൾക്കാണ് തൊഴിൽ നിയമന ഉത്തരവുകൾ ലഭിച്ചത്. 10 വിദ്യാർത്ഥികളുടെ ഭാവി കരുപിടിപ്പിക്കാൻ ജില്ലാ പഞ്ചായത്തിനാ യതിൽ അഭിമാനമുണ്ടെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്യവേ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ നവാസ് അധ്യക്ഷനായിരുന്നു. കോഴ്സിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ മുതൽ നിയമന ഉത്തരവിൽ എത്തിനിൽക്കുന്നത് വരെയുള്ള പദ്ധതിയുടെ വിവിധ ഘട്ടങ്ങളുടെ വീഡിയോ പ്രദർശനം ചടങ്ങിൽ നടന്നു.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ബൽക്കീസ് ടീച്ചർ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബാലാമണി ടീച്ചർ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ കെ സുബിന,അഡ്വക്കേറ്റ് പി ശാരുതി,അഞ്ജിത ഷനൂപ്, കെ മഞ്ജുള, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി കെ മുരളി,തലശ്ശേരി എൻ ടി ടി എഫ് വൈസ് പ്രിൻസിപ്പാൾ എ രൺധീർ എന്നിവർ സംസാരിച്ചു.
ജില്ലാ പട്ടികജാതി വികസന ഓഫീസർ ടിഎം മുകേഷ് സ്വാഗതമാശംസിച്ച ചടങ്ങിൽ എൻ ടി ടി എഫ് തലശ്ശേരി അസിസ്റ്റന്റ് മാനേജർ പി വികാസ് നന്ദി പറഞ്ഞു.

The post നൈപുണ്യ വികസന പദ്ധതി : വിദ്യാർത്ഥികൾക്ക് തൊഴിൽ നിയമന ഉത്തരവുകൾ വിതരണം ചെയ്തു appeared first on.

Comments (0)