ദേശീയ ആയുർവേദ ദിനാചരണം: ജില്ലാ തല ഉദ്‌ഘാടനം നടന്നു
കോഴിക്കോട്: പതിനൊന്നാമത് ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും വാരാഘോഷ പരിപാടികളുടെ ഉദ്ഘാടനവും കെ പ്രവീൺകുമാർ എം എൽ എ നിർവഹിച്ചു. കോഴിക്കോട് വെസ്റ്റ് ഹിൽ ഗവൺമെന്റ് പോളിടെക്നിക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ മെഡിക്കൽ…
കോഴിക്കോട്: പതിനൊന്നാമത് ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും വാരാഘോഷ പരിപാടികളുടെ ഉദ്ഘാടനവും കെ പ്രവീൺകുമാർ എം എൽ എ നിർവഹിച്ചു. കോഴിക്കോട് വെസ്റ്റ് ഹിൽ ഗവൺമെന്റ് പോളിടെക്നിക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ പി എം സിനി അധ്യക്ഷ ആയിരുന്നു. ചടങ്ങിൽ, ജില്ലയിലെ മുതിർന്ന ആയുർവേദ ഡോക്ടറായ ഡോ വി. കുമാരനെ ആദരിച്ചു. ഡോ സുഗേഷ് കുമാർ, ഡോ അഖിൽ എസ് കുമാർ എന്നിവർ ബോധവൽക്കരണ ക്ലാസ്സ് നയിച്ചു. ചടങ്ങിൽ ആയുർവേദ ദിനാഘോഷത്തോടനുബന്ധിച്ച് സ്കൂൾ,കോളേജ് തലങ്ങളിൽ നടത്തിയ മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനം വിതരണം ചെയ്തു.
വാർഡ് കൗൺസിലർ ശിവപ്രസാദ്, ഹോമിയോ വകുപ്പ് ഡി എം ഒ ഡോ ഹന്ന യാസ്മിൻ വയലിൽ, ജില്ലാ ആയുർവേദ ആശുപത്രി സൂപ്രണ്ട് ഡോ പി എ ലീന, പോളിടെക്നിക് പ്രിൻസിപ്പൽ കെ. എം ഷിഹാബുദ്ദീൻ, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സ്മിത നന്ദിനി, ഡോക്ടർമാർ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ സംസാരിച്ചു..
നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ അനുപമദേവ് സ്വാഗതവും ജനറൽ കൺവീനർ കെ പ്രവീൺ നന്ദിയും പറഞ്ഞു.
‘ആരോഗ്യപൂർണമായ നാളെക്കായി ആയുർവേദം’ എന്നതാണ് ഈ വർഷത്തെ ആയുർവേദ ദിനത്തിൻ്റെ സന്ദേശം. നാഷണൽ ആയുഷ് മിഷനും ഭാരതീയ ചികിത്സ വകുപ്പും ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയും ചേർന്നാണ് പരിപാടികൾ സംഘടിപ്പിച്ചത്.
The post ദേശീയ ആയുർവേദ ദിനാചരണം: ജില്ലാ തല ഉദ്‌ഘാടനം നടന്നു appeared first on.
Comments (0)