കൊയിലാണ്ടി ദേശീയപാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്

കൊയിലാണ്ടി: ദേശീയപാതയിൽ ചെങ്ങോട്ടുകാവ് പാലത്തിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. പൊയിൽക്കാവ് സ്വദേശി ബിനോയ്, രാമനാട്ടുകര സ്വദേശി വിഷ്ണു എന്നിവർക്കാണ് പരിക്കേറ്റത്.ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം…



കൊയിലാണ്ടി: ദേശീയപാതയിൽ ചെങ്ങോട്ടുകാവ് പാലത്തിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. പൊയിൽക്കാവ് സ്വദേശി ബിനോയ്, രാമനാട്ടുകര സ്വദേശി വിഷ്ണു എന്നിവർക്കാണ് പരിക്കേറ്റത്.ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Comments (0)