സ്വകാര്യ ബസും ബൊലേറോയും കൂട്ടിയിടിച്ച് അപകടം; നിരവധി പേര്ക്ക് പരിക്ക്
കാട്ടിലപ്പീടിക: ദേശീയപാതയില് കാട്ടിലപ്പീടികയില് സ്വകാര്യ ബസും ബൊലേറോയും കൂട്ടിയിടിച്ച് അപകടം. അപകടത്തില് നിരവധി പേര്ക്ക് പരിക്കുണ്ട്. ഇന്ന് വൈകുന്നേരം ആഞ്ചരയോടെയായിരുന്നു സംഭവം. കോഴിക്കോട് ഭാഗത്തുനിന്നും കണ്ണൂരിലേക്ക് സര്വ്വീസ്…
കാട്ടിലപ്പീടിക: ദേശീയപാതയില് കാട്ടിലപ്പീടികയില് സ്വകാര്യ ബസും ബൊലേറോയും കൂട്ടിയിടിച്ച് അപകടം. അപകടത്തില് നിരവധി പേര്ക്ക് പരിക്കുണ്ട്. ഇന്ന് വൈകുന്നേരം ആഞ്ചരയോടെയായിരുന്നു സംഭവം.
കോഴിക്കോട് ഭാഗത്തുനിന്നും കണ്ണൂരിലേക്ക് സര്വ്വീസ് നടത്തുകയായിരുന്ന സന്നിധാനം ബസാണ് ബൊലേറോ ജീപ്പുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില് ഇരുവാഹനങ്ങള്ക്കും കാര്യമായ കേടുപാടുകള് സംഭവിച്ചിട്ടുണ്ട്.
അപകടത്തെ തുടര്ന്ന് ദേശീയപാതയില് വലിയ രീതിയില് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വിവരമറിഞ്ഞ് കൊയിലാണ്ടി പോലീസ് ഉടനടി സ്ഥലത്തെത്തുകയും നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവര്ത്തനം നടത്തുകയുമായിരുന്നു. അപകടത്തില് പരിക്കേറ്റവരെ ഉടന് തന്നെ കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
റോഡില് തടസ്സമുണ്ടാക്കുന്ന രീതിയില് കിടന്നിരുന്ന വാഹനങ്ങള് കൊയിലാണ്ടി പോലീസ് മാറ്റിസ്ഥാപിച്ചതോടെയാണ് ഗതാഗതം പൂര്വ്വസ്ഥിതിയിലായത്. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)