കയ്പമംഗലം അപകട കാരണം ദേശീയപാതയില്‍ അലക്ഷ്യമായ പാര്‍ക്ക് ചെയ്ത ലോറി

തൃശൂര്‍ :കയ്പമംഗലം അപകടത്തിന് കാരണം ദേശീയപാതയില്‍ അലക്ഷ്യമായ പാര്‍ക്ക് ചെയ്ത ലോറി. ദേശീയപാതയില്‍ മതിയായ സൂചനാബോര്‍ഡുകളില്ലായിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പെട്ടവരെ രക്ഷപ്പെടുത്തിയത്. ലോറി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. മൂന്ന്…

തൃശൂര്‍ :കയ്പമംഗലം അപകടത്തിന് കാരണം ദേശീയപാതയില്‍ അലക്ഷ്യമായ പാര്‍ക്ക് ചെയ്ത ലോറി. ദേശീയപാതയില്‍ മതിയായ സൂചനാബോര്‍ഡുകളില്ലായിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പെട്ടവരെ രക്ഷപ്പെടുത്തിയത്. ലോറി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.

മൂന്ന് ലോറികള്‍ സംഭവ സ്ഥലത്ത് അടുപ്പിച്ച് നിര്‍ത്തിയിട്ടിട്ടുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇടതുവശത്തേക്കുള്ള സിഗ്‌നല്‍ ബോര്‍ഡ് മറച്ചാണ് ലോറി നിര്‍ത്തിയിട്ടിരുന്നത്. അവര്‍ ലോറി നിര്‍ത്തി ഉറങ്ങുകയായിരുന്നു. അവിത വേഗത്തില്‍ എത്തിയ കാര്‍ ഇടിച്ചു ലോറിക്കടിയിലേക്ക് കയറിപ്പോയി. ലോറി കുറച്ച് മുന്നോട്ട് നീക്കിയാണ് നിശ്ശേഷം തകര്‍ന്ന കാര്‍ പുറത്തേക്കെടുത്തത്. കാര്‍ അവശിഷ്ടം വെട്ടിപ്പൊളിച്ചാണ് വിദ്യാര്‍ഥികളെ പുറത്തെടുത്തത്.

എല്ലാവരും കാറിനുള്ളില്‍ തന്നെയായിരുന്നു. ആറ് പേര്‍ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.

രണ്ട് പേര്‍ക്കാണ് ചെറിയ അനക്കം ഉണ്ടായിരുന്നത്. അവരും ഹോസ്പിറ്റലില്‍ എത്തിച്ചതോടെ മരിച്ചതായി നാട്ടുകാര്‍ പറഞ്ഞു.

Comments (0)