പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ അപകടം; കായംകുളത്ത് ബസിനടിയിൽപ്പെട്ട് പത്ത് വയസുകാരിക്ക് ദാരുണാന്ത്യം
Accident Accident Accident Child Death കായംകുളം: ( www. ) പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന പത്ത് വയസുകാരി ബസിനടിയിൽപ്പെട്ട് മരിച്ചു. ചെട്ടികുളങ്ങര കണ്ണംമംഗലം ശ്രീലകം വീട്ടിൽ ശ്രീകാന്തിന്റെയും വിദ്യയുടെയും മകൾ ശ്രീഭദ്രയാണ്…
Accident Accident Accident Child Death
കായംകുളം: ( www. ) പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന പത്ത് വയസുകാരി ബസിനടിയിൽപ്പെട്ട് മരിച്ചു. ചെട്ടികുളങ്ങര കണ്ണംമംഗലം ശ്രീലകം വീട്ടിൽ ശ്രീകാന്തിന്റെയും വിദ്യയുടെയും മകൾ ശ്രീഭദ്രയാണ് മരിച്ചത്.
ചെട്ടികുളങ്ങര ഈരേഴ വടക്ക് എൽപിഎസിലെ നാലാം ക്ലാസ് വിദ്യാർഥിനിയായിരുന്നു ശ്രീഭദ്ര. കെ.പി. റോഡിൽ കായംകുളം പൊലീസ് സ്റ്റേഷന് സമീപം ഇന്നലെ വൈകിട്ട് 6.15നാണ് അപകടമുണ്ടായത്.
പിതാവ് ശ്രീകാന്തിനൊപ്പം ബൈക്കിൽ വരികയായിരുന്ന ശ്രീഭദ്രയാണ് അപകടത്തിൽപ്പെട്ടത്. വരികയായിരുന്ന ബസ് ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇതോടെ ബൈക്ക് മറിഞ്ഞ് ശ്രീഭദ്ര അതേ ബസിനടിയിലേക്ക് വീണു.
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ശ്രീഭദ്രയെ ആദ്യം കായംകുളം താലൂക്കാശുപത്രിയിൽ എത്തിച്ചു. തുടർന്ന് കരീലകുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ രാത്രി എട്ട് മണിയോടെ ശ്രീഭദ്ര മരിച്ചു.
അപകടത്തിൽ ശ്രീകാന്തിനും നിസാര പരുക്കേറ്റിട്ടുണ്ട്. പത്തിയൂർ കൃഷിഭവനിലെ കൃഷി അസിസ്റ്റന്റാണ് ശ്രീകാന്ത്. ശ്രീഭദ്രയുടെ സഹോദരൻ ശ്രീ ഗണേഷാണ്.
English Summary
A 10-year-old girl, Sreebhadra, died after falling under a bus while travelling on a motorcycle with her father in Kayamkulam. The accident occurred near the Kayamkulam police station on K.P. Road at 6:15 p.m. yesterday. According to the given account, a bus collided with the motorcycle, causing it to overturn and Sreebhadra to fall under the same bus. She was first taken to the taluk hospital and later admitted to a private hospital in Kareelakulangara, where she died around 8 p.m. Her father Sreekanth sustained minor injuries. Sreebhadra was a fourth-grade student at Chettikulangara Eerez North LPS.
Accident Accident Accident Child Death
Comments (0)