പുഴയിൽ ചാടി പേരാമ്പ്ര സ്വദേശി മരിച്ചു


കോഴിക്കോട്: പേരാമ്പ്ര–കുറ്റ്യാടി പുഴയിലെ ചാനിയം കടവ് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി പേരാമ്പ്ര സ്വദേശിയായ യുവാവ് മരിച്ചു. പേരാമ്പ്ര സ്വദേശി പരപ്പിൽ ഷൈജൽ (40) ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പാലത്തിൽ നിന്ന് യുവാവ് പുഴയിലേക്ക് ചാടുന്നത് കണ്ട നാട്ടുകാർ ഉടൻ തന്നെ പുഴയിൽ നിന്ന് പുറത്തെടുത്ത് സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പേരാമ്പ്രയിലെ മുൻ ആംബുലൻസ് ഡ്രൈവറായിരുന്നു ഷൈജൽ. മൃതദേഹം വടകര ഗവ. ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
പിതാവ്: അസീസ്. മാതാവ്: സുലേഖ. സഹോദരങ്ങൾ: ഷജീർ, സജിന.
ആത്മഹത്യാ ചിന്തകളോ കടുത്ത മാനസിക പ്രയാസങ്ങളോ അനുഭവപ്പെടുന്നുണ്ടെങ്കിൽ, വിശ്വസ്തരായ കുടുംബാംഗങ്ങളോടോ സുഹൃത്തുകളോടോ സംസാരിക്കുകയോ സമീപത്തെ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുകയോ ചെയ്യുക. :::writing
Comments (0)