മഹാരാഷ്ട്രയിലെ പെബ് ഫോര്‍ട്ടില്‍ കുടുങ്ങിയ മലയാളിയെ രക്ഷിച്ച് പേരാമ്പ്ര, വടകര സ്വദേശികളായ യുവാക്കള്‍

Fort Trekking Operation Trekking കോഴിക്കോട് : മഹാരാഷ്ട്രയിലെ മാതേരാന്‍ ഹില്‍ റേഞ്ചിലെ പ്രശസ്ത ട്രെക്കിംഗ് കേന്ദ്രമായ പെബ് ഫോര്‍ട്ടിലേക്കുള്ള യാത്രയ്ക്കിടെ മലഞ്ചരിവില്‍ കുടുങ്ങിയ മലയാളിക്ക് രക്ഷകരായി പേരാമ്പ്ര, വടകര സ്വദേശികളായ ഏഴ്…


Fort Trekking Operation Trekking

കോഴിക്കോട് : മഹാരാഷ്ട്രയിലെ മാതേരാന്‍ ഹില്‍ റേഞ്ചിലെ പ്രശസ്ത ട്രെക്കിംഗ് കേന്ദ്രമായ പെബ് ഫോര്‍ട്ടിലേക്കുള്ള യാത്രയ്ക്കിടെ മലഞ്ചരിവില്‍ കുടുങ്ങിയ മലയാളിക്ക് രക്ഷകരായി പേരാമ്പ്ര, വടകര സ്വദേശികളായ ഏഴ് യുവാക്കള്‍.

സോഷ്യല്‍ മീഡിയയിലൂടെ പ്രശസ്തമായ മാതേരാനിലെ റിവേഴ്‌സ് വാട്ടര്‍ഫാള്‍സും പെബ് ഫോര്‍ട്ടും കാണാനായി കേരളത്തില്‍ നിന്നെത്തിയ ദമ്പതികളില്‍ ഭര്‍ത്താവിനാണ് ഈ ദുരനുഭവം ഉണ്ടായത്. 2100 അടി ഉയരമുള്ള പെബ് ഫോര്‍ട്ടിലേക്കുള്ള ചെങ്കുത്തായ വഴിയിലൂടെ പോകുമ്പോള്‍ കുരങ്ങന്‍ ഇദ്ദേഹത്തിന്റെ ബാഗ് തട്ടിയെടുത്ത് മലഞ്ചരിവിലേക്ക് ഓടുകയായിരുന്നു.

ബാഗ് തിരിച്ചെടുക്കാനുള്ള വെപ്രാളത്തില്‍ ഇദ്ദേഹവും കുരങ്ങന് പിന്നാലെ ചരിവിലൂടെ ഇറങ്ങി.എന്നാല്‍ കുരങ്ങന്‍ കൂടുതല്‍ താഴേക്ക് പോവുകയും ഇദ്ദേഹത്തിന് മുന്നോട്ട് പോകാനോ തിരികെ കയറാനോ കഴിയാത്ത വിധം ചെങ്കുത്തായി മാറുകയും ചെയ്തു.

ചെറിയ ഒരു പാറയില്‍ പിടിച്ചുനിന്ന് പരിഭ്രാന്തനായ ഇദ്ദേഹത്തെയും കരഞ്ഞുകൊണ്ട് വഴിയില്‍ നില്‍ക്കുന്ന ഭാര്യയെയും ആണ് കോഴിക്കോട് നിന്നുള്ള യുവാക്കളുടെ സംഘം കണ്ടത്. തുടര്‍ന്ന് ഉടന്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി.

പേരാമ്പ്ര സ്വദേശി സി.കെ. ജിജില്‍, കൈനാട്ടി സ്വദേശി വിഷ്ണു പ്രദീപ്, മറ്റൊരു സംഘത്തിലെ മലയാളി യുവാവ് എന്നിവര്‍ ചേര്‍ന്ന് താഴേക്കിറങ്ങി കൈകോര്‍ത്തുപിടിച്ച് ഇദ്ദേഹത്തെ സുരക്ഷിതമായി മുകളിലെത്തിച്ചു.

പേരാമ്പ്ര സ്വദേശികളായ പ്രണവ്, ജിതിന്‍, ഹനീന്‍, കൈനാട്ടി സ്വദേശികളായ അദ്വൈദ്, അഖില്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പെബ് ഫോര്‍ട്ട് ട്രെക്കിംഗിന് അപ്പ് ആന്‍ഡ് ഡൗണ്‍ ഏകദേശം 5 മണിക്കൂര്‍ വേണം.

മണ്‍സൂണ്‍ കാലത്ത് ഇവിടെ അപകടസാധ്യത കൂടുതലാണ്. റീല്‍സ് കണ്ട് ആകര്‍ഷിക്കപ്പെട്ട് മുന്നൊരുക്കങ്ങളില്ലാതെ എത്തുന്ന നിരവധി മലയാളികളുണ്ട്. കുരങ്ങന്‍ ശല്യം ഒരു വശത്ത്, വഴുക്കുന്ന പാറകളും ചെങ്കുത്തായ ചരിവുകളും മറുവശത്തും.

ഒരു ചെറിയ പിഴവ് പോലും വലിയ അപകടത്തിലേക്ക് നയിച്ചേക്കാം. ഭൂപ്രകൃതി മനസ്സിലാക്കി ജാഗ്രതയോടെ യാത്ര ചെയ്താല്‍ മാത്രമേ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ കഴിയൂ എന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ യുവാക്കളും മുന്നറിയിപ്പ് നല്‍കി.


Fort Trekking Operation Trekking

Comments (0)