വടകര സ്വദേശിനി സജിന ഇനി ആറ് ജീവനുകളിലൂടെ ജീവിക്കും
Sajina Donation Singapore Vadakara Death Organ Donation പേരാമ്പ്ര: സിംഗപ്പൂരില് കുഴഞ്ഞുവീണ് മരിച്ച വടകര സ്വദേശിനി സജിനയുടെ അവയവങ്ങള് ആറുപേര്ക്ക് പുതുജീവനാകും.സിംഗപ്പൂരില് ഒരു പരിപാടിയില് പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ച വടകര…
Sajina Donation Singapore Vadakara Death Organ Donation
പേരാമ്പ്ര: സിംഗപ്പൂരില് കുഴഞ്ഞുവീണ് മരിച്ച വടകര സ്വദേശിനി സജിനയുടെ അവയവങ്ങള് ആറുപേര്ക്ക് പുതുജീവനാകും.സിംഗപ്പൂരില് ഒരു പരിപാടിയില് പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ച വടകര നടക്കുതാഴ കിഴക്കയില് സജിനയുടെ അവയവങ്ങളാണ് ആറ് പേര്ക്ക് പുതുജീവന് പകരുന്നത്.
സജിനയുടെ കുടുംബമാണ് മാതൃകാപരമായ തീരുമാനം എടുത്തത്. വൃക്കകള്, കണ്ണുകള്, ഇലിയാക്ക് രക്തക്കുഴലുകള്, ഹാര്ട്ട് വാല്വ് ബ്ലോക്ക് എന്നിവയാണ് കുടുംബം ദാനം ചെയ്തത്.
അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവരുടെ രക്തക്കുഴലുകള്ക്ക് കേടുപാടുകള് സംഭവിക്കുമ്പോള് പകരം ഉപയോഗിക്കാവുന്ന രക്തക്കുഴലുകളും ദാനം ചെയ്തവയില് ഉള്പ്പെടുന്നു.
ഈ മഹത്തായ തീരുമാനത്തിലൂടെ ആറ് ജീവനുകളിലൂടെ സജിന ഇനിയും ജീവിക്കും.വടകരയിലെ വ്യാപാരിയും മുന് മര്ച്ചന്റ് അസോസിയേഷന് പ്രസിഡന്റുമായ ചന്ദ്രന്റെ മകളാണ് സജിന. ഭര്ത്താവ് പ്രമീണും മക്കളും സിംഗപ്പൂരിലാണ് താമസം.
Sajina Donation Singapore Vadakara Death Organ Donation
Comments (0)