പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ കൂത്താളിയിൽ ആക്രമണം; എട്ട് പോലീസുകാർക്ക് പരിക്ക്
പേരാമ്പ്ര: വടകര മയക്കുമരുന്ന് (MDMA) കേസിലെ പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ അക്രമണം. പേരാമ്പ്ര കൂത്താളിയിൽ ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം നടന്നത്. വടകര MDMA കേസുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്ന കൂത്താളി സ്വദേശി അനസിനെ…

പേരാമ്പ്ര: വടകര MDMA കേസിലെ പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ കൂത്താളിയിൽ ആക്രമണം. സംഭവത്തിൽ എട്ട് പോലീസുകാർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴരയോടെ പേരാമ്പ്ര കൂത്താളിയിലാണ് സംഭവം നടന്നത്.
വടകര MDMA കേസുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്ന കൂത്താളി സ്വദേശി അനസിനെ കസ്റ്റഡിയിലെടുക്കുന്നതിനായി എത്തിയ പോലീസ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പ്രതി പോലീസുകാർക്ക് നേരെ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ പോലീസുകാരെ ഉടൻതന്നെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എസ്.ഐ മനോജ്, എ.എസ്.ഐ സുനിൽകുമാർ സി.എം, എസ്.സി.പി.ഒ ശോഭിത്ത്, എ.എസ്.ഐ ഷാജി വി.ഐ, എസ്.സി.പി.ഒ ലിസ്‌ന എന്നിവർക്കാണ് പരിക്കേറ്റതായി ലഭിക്കുന്ന വിവരം.
സംഭവത്തെ തുടർന്ന് അനസിനെ പേരാമ്പ്ര പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Comments (0)