ചേനോളിയിലെ യുവാവിന് നേരെ ആക്രമണം; മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധിച്ചു

News News League News News പേരാമ്പ്ര: ചേനോളി ശാഖ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി മണ്ണച്ചാംകണ്ടി റഷീദിനെ ഒരു പറ്റം ഗുണ്ടാസംഘം ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതില്‍ നൊച്ചാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധം…


News News League News News

പേരാമ്പ്ര: ചേനോളി ശാഖ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി മണ്ണച്ചാംകണ്ടി റഷീദിനെ ഒരു പറ്റം ഗുണ്ടാസംഘം ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതില്‍ നൊച്ചാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. റഷീദിനെ അക്രമികള്‍ വാഹനത്തിന്റെ എണ്ണ തീര്‍ന്നു, പെട്രോള്‍ പമ്പിലേക്ക് പോകാന്‍ സഹായിക്കുമോ എന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറക്കി മുളകുപൊടി കണ്ണില്‍ വിതറിയാണ് ആക്രമിച്ചത്.

നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന ഇത്തരം ഗുണ്ടാസംഘത്തെ അറസ്റ്റ് ചെയ്ത് നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. എം.ടി ഹമീദ് അധ്യക്ഷത വഹിച്ചു. പി ഹാരിസ്, പി.കെ.കെ നാസര്‍, ഷഹീര്‍ മുഹമ്മദ് രയരോത്ത്, എന്‍.പി അസീസ്, കെ.എം സിറാജ്, സലിം മിലാസ്, റസാക്ക് കൈതക്കല്‍ എന്നിവര്‍ സംസാരിച്ചു.



News News League News News

Comments (0)