പേരാമ്പ്ര മണ്ഡലത്തില്‍ യുഎല്‍സിസിഎസ് ഏറ്റെടുത്ത പ്രവൃത്തികള്‍ നവംബര്‍ 30 നകം 90 ശതമാനം പൂര്‍ത്തിയാക്കും; അവലോകന യോഗത്തില്‍ ഉറപ്പ് നല്‍കി

Thahliya MLA Works Roads പേരാമ്പ്ര: പേരാമ്പ്ര നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യുഎല്‍സിസിഎസ്) ഏറ്റെടുത്ത് നടത്തി വരുന്ന പ്രവൃത്തികള്‍ നവംബര്‍ 30 നകം 90 ശതമാനവും…


Thahliya MLA Works Roads

പേരാമ്പ്ര: പേരാമ്പ്ര നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യുഎല്‍സിസിഎസ്) ഏറ്റെടുത്ത് നടത്തി വരുന്ന പ്രവൃത്തികള്‍ നവംബര്‍ 30 നകം 90 ശതമാനവും പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് അവലോകന യോഗത്തില്‍ ബന്ധപ്പെട്ടവര്‍ അഡ്വ. ഫാത്തിമ തഹ്ലിയ എംഎല്‍എയ്ക്ക് ഉറപ്പ് നല്‍കി.

വിവിധ പ്രവൃത്തികളെക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടത്തുകയും കഴിയുന്നതും വേഗം പദ്ധതികള്‍ പൂര്‍ത്തിയാക്കുന്ന വിധത്തില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്താന്‍ യോഗത്തില്‍ ധാരണയായതായി സംഘാടകര്‍ അറിയിച്ചു. പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും എന്നാണ് യോഗത്തില്‍ അറിയിച്ചിരിക്കുന്നത്. പേരാമ്പ്ര - ചെറുവണ്ണൂര്‍ - വടകര റോഡ്, മേപ്പയ്യൂര്‍ - ചെറുവണ്ണൂര്‍ - പന്നിമുക്ക് - ആവള റോഡ്, കല്‍പത്തൂര്‍ - വെള്ളിയൂര്‍ - കാപ്പുമ്മല്‍ റോഡ്, പെരുവണ്ണാമൂഴി പ്ലാന്റേഷന്‍ - മുതുകാട് റോഡ്, പാറക്കടവ് പാലം, പൂഴിത്തോട് പാലം, തിനൂരി പുഴ പാലം, മലയോര ഹൈവേ, ചങ്ങരംകുളം - ഏക്കാട്ടൂര്‍ റോഡ്, കല്‍പത്തൂര്‍ - വെള്ളിയൂര്‍ റോഡ് ഉള്‍പ്പെടെയുള്ള വിവിധ പ്രവൃത്തികളുടെ പുരോഗതിയും നിലവിലുള്ള പ്രതിബന്ധങ്ങളും യോഗം വിശദമായി ചര്‍ച്ച ചെയ്യുകയും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

ഫാത്തിമ തഹ്ലിയ എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തില്‍ ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിതേഷ് മുതുകാട്, ചെറുവണ്ണൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൊയ്തു കിണറുള്ളതില്‍, ജനപ്രതിനിധികള്‍, യുഎല്‍സിസിഎസ് വൈസ് ചെയര്‍മാന്‍ എം.എം സുരേന്ദ്രന്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍, യുഎല്‍സിസിഎസ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

Thahliya MLA Works Roads

Comments (0)