കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് വയോധിക മരിച്ചു


കുറ്റ്യാടി: കുറ്റ്യാടി പുഴയിലെ മുക്കണ്ണംകുഴിയിൽ ഒഴുക്കിൽപ്പെട്ട് വയോധിക മരിച്ചു. കായണ്ണ ചെറുക്കാട് സ്വദേശിനിയായ നാരായണി (75)യാണ് മരിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് നാരായണി പുഴയിലേക്ക് ഇറങ്ങിയത്. തുടർന്ന് ഒഴുക്കിൽപ്പെട്ട് മുങ്ങിപ്പോകുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേന സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. പിന്നീട് നാദാപുരത്ത് നിന്ന് എത്തിയ ഫയർഫോഴ്സ് സംഘവും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
സംയുക്തമായി നടത്തിയ തെരച്ചിലിലാണ് നാരായണിയെ കണ്ടെത്തിയത്. ഉടൻ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കുറ്റ്യാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Comments (0)