ബെംഗളൂരുവിൽ ബൈക്കപകടം; മലപ്പുറം സ്വദേശിയായ യുവ നഴ്സ് മരിച്ചു
ബെംഗളൂരു: ജോലിക്ക് പോകുന്നതിനിടെ ഉണ്ടായ ബൈക്കപകടത്തിൽ മലയാളി നഴ്സ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി കീശ്ശേരി സ്വദേശി രഞ്ജിത്ത് സി (26) ആണ് മരിച്ചത്. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തു വരികയായിരുന്നു രഞ്ജിത്ത്. വ്യാഴാഴ്ച പുലർച്ചെ…
ബെംഗളൂരു: ജോലിക്ക് പോകുന്നതിനിടെ ഉണ്ടായ ബൈക്കപകടത്തിൽ മലയാളി നഴ്സ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി കീശ്ശേരി സ്വദേശി രഞ്ജിത്ത് സി (26) ആണ് മരിച്ചത്.
ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തു വരികയായിരുന്നു രഞ്ജിത്ത്. വ്യാഴാഴ്ച പുലർച്ചെ മൂന്നു മണിയോടെ താമസസ്ഥലത്ത് നിന്ന് ആശുപത്രിയിലേക്ക് പോകുന്നതിനിടെ കുടിൽഗേറ്റിൽ വെച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ രഞ്ജിത്ത് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.
Comments (0)