ഫുജൈറയിൽ വാഹനാപകടം; മലപ്പുറം സ്വദേശികളായ മൂന്നുപേർ മരിച്ചു
ഫുജൈറ: യുഎഇയിലെ ഫുജൈറയിൽ ഇന്നലെയുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ മൂന്നുപേർ മരിച്ചു. ഫുജൈറയിലെ കഫ്റ്റീരിയ ജീവനക്കാരനായ സിദ്ദീഖിന്റെ ഇരട്ടക്കുട്ടികളും പേരക്കുട്ടിയുമാണ് മരിച്ചത്. മുഹമ്മദ് അസ്മിൽ (21), മിസ്ന ജുബിൻ (21), മുഹമ്മദ്…
ഫുജൈറ: യുഎഇയിലെ ഫുജൈറയിൽ ഇന്നലെയുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ മൂന്നുപേർ മരിച്ചു. ഫുജൈറയിലെ കഫ്റ്റീരിയ ജീവനക്കാരനായ സിദ്ദീഖിന്റെ ഇരട്ടക്കുട്ടികളും പേരക്കുട്ടിയുമാണ് മരിച്ചത്. മുഹമ്മദ് അസ്മിൽ (21), മിസ്ന ജുബിൻ (21), മുഹമ്മദ് ഹായിസ് (3) എന്നിവരാണ് മരിച്ചത്.
കുടുംബത്തിലെ ഏഴുപേർ വാഹനത്തിൽ ഉണ്ടായിരുന്നു. കുടുംബത്തിലെ പലരും യുഎഇ സന്ദർശനത്തിനായി എത്തിയതായിരുന്നു. ഫുജൈറയിലെ കോടതിക്ക് മുമ്പിൽ വെച്ച് ട്രക്കിന് പിറകിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത്.
മലപ്പുറം എ.ആർ. നഗർ സഹകരണ ബാങ്ക് മുൻ പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായ ടി.കെ. മൊയ്തീൻകുട്ടി മാഷിന്റെ മകനാണ് സിദ്ദീഖ്.
Comments (0)