സൗദിയിൽ തീപിടിത്തത്തിൽ പൊള്ളലേറ്റ മലപ്പുറം സ്വദേശി മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം അങ്ങാടിപ്പുറം പരിയാപുരം സ്വദേശി ഫസലുദ്ദീൻ (52) ആണ് മരിച്ചത്. നാല് ദിവസം മുമ്പാണ് താമസ സ്ഥലത്ത് തീപിടിത്തമുണ്ടായത്.…

റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം അങ്ങാടിപ്പുറം പരിയാപുരം സ്വദേശി ഫസലുദ്ദീൻ (52) ആണ് മരിച്ചത്.

നാല് ദിവസം മുമ്പാണ് താമസ സ്ഥലത്ത് തീപിടിത്തമുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ ഫസലുദ്ദീനെ റിയാദ് നാഷണൽ ഗാർഡ് ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി വെൽഫെയർ വിംഗിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

Comments (0)