ഫുജൈറയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

ഫുജൈറ: വിവാഹത്തിനായി നാട്ടിലേക്ക് വരാൻ തയാറെടുക്കുന്നതിനിടെ ഫുജൈറയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. മൂവാറ്റുപുഴ മാറാടി സ്വദേശി റെസ്വിൻ റഷീദ് തെള്ളിക്കുന്നേൽ (24) ആണ് മരിച്ചത്. ഇലക്ട്രിക് സ്കൂട്ടറിൽ കാർ ഇടിച്ചാണ് അപകടം. ഫുജൈറ സിറ്റി…

ഫുജൈറ: വിവാഹത്തിനായി നാട്ടിലേക്ക് വരാൻ തയാറെടുക്കുന്നതിനിടെ ഫുജൈറയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. മൂവാറ്റുപുഴ മാറാടി സ്വദേശി റെസ്വിൻ റഷീദ് തെള്ളിക്കുന്നേൽ (24) ആണ് മരിച്ചത്.

ഇലക്ട്രിക് സ്കൂട്ടറിൽ കാർ ഇടിച്ചാണ് അപകടം. ഫുജൈറ സിറ്റി സെന്ററിലെ അൽ ബൈക്ക് കൗണ്ടറിൽ സെയിൽസ്മാനായിരുന്ന റെസ്വിൻ ഡ്യൂട്ടി ഷിഫ്റ്റ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

ഡിസംബറിൽ വിവാഹം ഉറപ്പിച്ചിരുന്ന റെസ്വിൻ നവംബർ ആദ്യം ലീവിന് നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു.

മൃതദേഹം ഫുജൈറ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കെ.എം.സി.സി പ്രവർത്തകരുടെ നേതൃത്വത്തിലാണ് തുടർനടപടികൾ.

Comments (0)