മലപ്പുറം സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്: മലപ്പുറം വെന്നിയൂർ കൊടക്കൽ സ്വദേശി ചെനക്കൽ മുഹമ്മദ് കുട്ടി എന്ന കുഞ്ഞിപ്പ (50) റിയാദിൽ നിര്യാതനായി. റിയാദ് ബദിയയിൽ ജോലി ചെയ്ത് വരികയായിരുന്ന അദ്ദേഹം അസുഖബാധിതനായി 15 ദിവസമായി ചികിത്സയിലായിരുന്നു. ശുമൈസി ജനറൽ ആശുപത്രിയിൽ…

റിയാദ്: മലപ്പുറം വെന്നിയൂർ കൊടക്കൽ സ്വദേശി ചെനക്കൽ മുഹമ്മദ് കുട്ടി എന്ന കുഞ്ഞിപ്പ (50) റിയാദിൽ നിര്യാതനായി.

റിയാദ് ബദിയയിൽ ജോലി ചെയ്ത് വരികയായിരുന്ന അദ്ദേഹം അസുഖബാധിതനായി 15 ദിവസമായി ചികിത്സയിലായിരുന്നു. ശുമൈസി ജനറൽ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

പിതാവ്: പരേതനായ ചെനക്കൽ കുഞ്ഞാലി. മാതാവ്: പാത്തുമ്മ. ഭാര്യ: ശരീഫ. മക്കൾ: നിസാമുദ്ദീൻ, നീയാസുദ്ദീൻ, നിഷാന തസ്നി.

മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. നടപടിക്രമങ്ങൾക്ക് കെഎംസിസി നാഷണൽ കമ്മിറ്റി വെൽഫെയർ വിംഗ് കൺവീനർ തെന്നല മൊയ്തീൻകുട്ടിയും ബന്ധുക്കളായ ശറഫുദ്ദീൻ കൊടക്കൽ, സിദ്ധീഖുൽ അക്ബർ കരിമ്പിൽ, മിസ്ഫറലി എന്നിവരും നേതൃത്വം നൽകുന്നു.

Comments (0)