രോഗിയായ യുവതിയോട് ഡോക്ടറുടെ മോശം പെരുമാറ്റം: പൊന്നാനി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതി

മലപ്പുറം: അടിയന്തര ചികിത്സ നൽകാതെ ഡോക്ടർ മോശമായി പെരുമാറിയെന്ന പരാതിയുമായി മലപ്പുറം എടപ്പാൾ സ്വദേശിനി ഷഹല. പൊന്നാനി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കെതിരെയാണ് യുവതി ആരോപണവുമായി രംഗത്തെത്തിയത്.കഴിഞ്ഞമാസം പാമ്പുകടിയേറ്റ് സ്വകാര്യ ആശുപത്രിയിൽ…


മലപ്പുറം: അടിയന്തര ചികിത്സ നൽകാതെ ഡോക്ടർ മോശമായി പെരുമാറിയെന്ന പരാതിയുമായി മലപ്പുറം എടപ്പാൾ സ്വദേശിനി ഷഹല. പൊന്നാനി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കെതിരെയാണ് യുവതി ആരോപണവുമായി രംഗത്തെത്തിയത്.കഴിഞ്ഞമാസം പാമ്പുകടിയേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷഹലയ്ക്ക്, വീട്ടിലെത്തിയ ശേഷവും രക്തം ഛർദ്ദിക്കുന്നത് തുടർന്നിരുന്നു. തുടർന്ന് എടപ്പാൾ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെങ്കിലും, അവിടെയുള്ള നിർദേശപ്രകാരം പൊന്നാനി താലൂക്ക് ആശുപത്രിയിലെത്തുകയായിരുന്നു. ഇവിടെ വെച്ചാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് ഷഹല പറഞ്ഞു.സംഭവത്തിൽ പോലീസ് ഇടപെട്ടതോടെയാണ് യുവതിക്ക് അടിയന്തര ചികിത്സ നൽകാൻ ആശുപത്രി അധികൃതർ തയാറായത്. അതേസമയം, ഫിസിഷ്യൻ ലഭ്യമല്ലാതിരുന്നതിനാലാണ് ചികിത്സ വൈകിയതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

Comments (0)