യൂട്യൂബർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു

മലപ്പുറം: പ്രമുഖ യൂട്യൂബർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു. ന്യൂമോണിയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

രാവിലെ വളാഞ്ചേരിയിലെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്ന അദ്ദേഹത്തെ ആരോഗ്യനില വഷളായതിനെ തുടർന്ന് പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

മലപ്പുറം കരേക്കാട് സ്വദേശിയായ സ്വാലിഹ് സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. ഖബറടക്കം ഇന്ന് രാത്രി 8 മണിക്ക് കരേക്കാട് സി.കെ. പാറ ജുമാ മസ്ജിദിൽ നടക്കും.

Comments (0)