അയൽവാസികൾ തമ്മിൽ തർക്കം; മലപ്പുറത്ത് ദമ്പതികൾക്ക് വെട്ടേറ്റു

മലപ്പുറം: അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ദമ്പതികൾക്ക് വെട്ടേറ്റു. പൂക്കോട്ടുംപാടം ചെട്ടിപ്പാടത്താണ് സംഭവം. പൊട്ടിയിൽ സ്വദേശികളായ ജിബിൻ, ഭാര്യ സുജന എന്നിവർക്കാണ് വെട്ടേറ്റത്. ഇരുവരെയും നിലമ്പൂർ സ്വകാര്യ ആശുപത്രിയിൽ…

മലപ്പുറം: അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ദമ്പതികൾക്ക് വെട്ടേറ്റു. പൂക്കോട്ടുംപാടം ചെട്ടിപ്പാടത്താണ് സംഭവം.

പൊട്ടിയിൽ സ്വദേശികളായ ജിബിൻ, ഭാര്യ സുജന എന്നിവർക്കാണ് വെട്ടേറ്റത്. ഇരുവരെയും നിലമ്പൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അക്രമത്തിന് ശേഷം ഒളിവിൽ പോയ അയൽവാസി സുധീഷിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.

Comments (0)