തൃശൂരിൽ അച്ഛനും മകനും തമ്മിൽ സംഘർഷം; അച്ഛനെ വെട്ടിയ ശേഷം മകൻ ആത്മഹത്യ ചെയ്തു
തൃശൂർ: തൃശൂർ മേലൂർ അടിച്ചിലിയിൽ അച്ഛനും മകനും തമ്മിലുണ്ടായ വാക്കുതർക്കം ദാരുണാന്ത്യത്തിൽ. അച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം മകൻ തോട്ട (നാടൻ തോക്ക്) പൊട്ടിച്ച് ജീവനൊടുക്കി. അടിച്ചിലി സ്വദേശി നന്ദൻ (58) ആണ് മരിച്ചത്. വാക്കുതർക്കം…
തൃശൂർ: തൃശൂർ മേലൂർ അടിച്ചിലിയിൽ അച്ഛനും മകനും തമ്മിലുണ്ടായ വാക്കുതർക്കം ദാരുണാന്ത്യത്തിൽ. അച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം മകൻ തോട്ട (നാടൻ തോക്ക്) പൊട്ടിച്ച് ജീവനൊടുക്കി.
അടിച്ചിലി സ്വദേശി നന്ദൻ (58) ആണ് മരിച്ചത്. വാക്കുതർക്കം രൂക്ഷമായതിനെ തുടർന്ന് നന്ദൻ അച്ഛൻ രാമകൃഷ്ണനെ വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാമകൃഷ്ണനെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇരുവരെയും പിടിച്ചുമാറ്റാൻ എത്തിയ അയൽവാസിക്കും തോട്ട പൊട്ടിയതിൽ പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Comments (0)