തൃശൂർ പഴയന്നൂരിൽ ഗൃഹനാഥന്റെ മരണം ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം; രണ്ടു മക്കൾ ആശുപത്രിയിൽ

തൃശൂർ: തൃശൂർ പഴയന്നൂരിൽ ഗൃഹനാഥൻ മരിച്ച സംഭവത്തിൽ ഭക്ഷ്യവിഷബാധയേറ്റതായി സംശയം. പഴയന്നൂർ സ്വദേശി വിനോദ് കുമാർ ആണ് മരണപ്പെട്ടത്. വിനോദിന്റെ മക്കളായ വിദ്യ, വൃന്ദ എന്നിവർ അവശ നിലയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.ഇന്നലെ രാത്രിയോടെയാണ്…


തൃശൂർ: തൃശൂർ പഴയന്നൂരിൽ ഗൃഹനാഥൻ മരിച്ച സംഭവത്തിൽ ഭക്ഷ്യവിഷബാധയേറ്റതായി സംശയം. പഴയന്നൂർ സ്വദേശി വിനോദ് കുമാർ ആണ് മരണപ്പെട്ടത്. വിനോദിന്റെ മക്കളായ വിദ്യ, വൃന്ദ എന്നിവർ അവശ നിലയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.ഇന്നലെ രാത്രിയോടെയാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളോടെ മൂവരെയും തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രിയിൽ ഇവർ ബ്രഡ് കഴിച്ചിരുന്നതായി ബന്ധുക്കൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്ന് അധികൃതർ അറിയിച്ചു

Comments (0)