വടകര എം.ഡി.എം.എ കേസ്: മൂന്നാം പ്രതി കാവ്യക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: അധ്യാപികമാർ ഉൾപ്പെട്ട വടകരയിലെ എം.ഡി.എം.എ കേസിൽ മൂന്നാം പ്രതിയായ കാവ്യക്ക് കർശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിൽ നേരത്തെ അറസ്റ്റിലായ മറ്റൊരു പ്രതി കീർത്തനക്കും മുൻപ് ജാമ്യം ലഭിച്ചിരുന്നു.പ്രതികളിൽ നിന്ന് പിടിച്ചെടുത്ത…


കൊച്ചി: അധ്യാപികമാർ ഉൾപ്പെട്ട വടകരയിലെ എം.ഡി.എം.എ കേസിൽ മൂന്നാം പ്രതിയായ കാവ്യക്ക് കർശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിൽ നേരത്തെ അറസ്റ്റിലായ മറ്റൊരു പ്രതി കീർത്തനക്കും മുൻപ് ജാമ്യം ലഭിച്ചിരുന്നു.പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ലഹരിമരുന്ന് വാണിജ്യ അളവിൽ (കമേഴ്ഷ്യൽ ക്വാണ്ടിറ്റി) ഇല്ലാത്തതിനാൽ എൻ.ഡി.പി.എസ് നിയമപ്രകാരമുള്ള ഗുരുതര കേസ് നിലനിൽക്കില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം. തുടർന്ന് പ്രതിയുടെ ജുഡീഷ്യൽ കസ്റ്റഡി ഇനിയും നീട്ടേണ്ടതില്ലെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി കാവ്യക്ക് ജാമ്യം അനുവദ ഉത്തരവിട്ടത്.

Comments (0)