'കോളേജിൽ പ്രവേശിക്കരുത്'; കണ്ണൂരിലെ നിതിൻ രാജിന്റെ മരണത്തിൽ ഒന്നാം പ്രതി ഡോ. എം കെ റാമിന് കർശന ഉപാധികളോടെ ജാമ്യം
Raj Death Case MK Ram Bail Dental College Death കണ്ണൂർ: ( ) അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതി ഡോ. എം.കെ. റാമിന് ജാമ്യം ലഭിച്ചു. തലശ്ശേരി ജില്ലാ സെഷൻസ് കോടതിയാണ് കർശന…
Raj Death Case MK Ram Bail Dental College Death
കണ്ണൂർ: ( ) അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതി ഡോ. എം.കെ. റാമിന് ജാമ്യം ലഭിച്ചു. തലശ്ശേരി ജില്ലാ സെഷൻസ് കോടതിയാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അഞ്ചരക്കണ്ടി ദന്തൽ കോളേജിൽ പ്രവേശിക്കരുത് എന്നതുൾപ്പെടെയുള്ള കർശന നിർദ്ദേശങ്ങളോടെയാണ് കോടതി ഉത്തരവ്.
കേസിൽ ഡോ. എം.കെ. റാമിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പിക്കെതിരെ ഹൈക്കോടതി നേരത്തെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. അറസ്റ്റിന്റെ കൃത്യമായ കാരണം ബോധ്യപ്പെടുത്തിയില്ലെങ്കിൽ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് അറിയാമായിരുന്നിട്ടും അത് പാലിച്ചില്ലെന്നും, പ്രതിയെ രക്ഷിക്കാൻ സംസ്ഥാനത്തെ ചില ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട ജസ്റ്റിസ് എ. ബദറുദ്ധീൻ ഉൾപ്പെട്ട സിംഗിൾ ബെഞ്ച്, "പണത്തിന് മീതെ പരുന്തും പറക്കില്ലല്ലോ" എന്ന രൂക്ഷമായ പരാമർശവും നടത്തിയിരുന്നു. അറസ്റ്റ് വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താത്തതിനെ തുടർന്ന് ആദ്യഘട്ടത്തിൽ റാമിനെ കോടതി വിട്ടയച്ചിരുന്നു.
തുടർന്ന് കോടതി പരിസരത്ത് നിന്ന് ഇയാളെ പോലീസ് ബലമായി കസ്റ്റഡിയിലെടുത്തതും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ സംഭവവികാസങ്ങൾക്കെല്ലാമൊടുവിലാണ് ഇപ്പോൾ തലശ്ശേരി കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.
English Summary:
Dr. M.K. Ram, the first accused in the death of Anjarakkandy Dental College student Nithin Raj, has been granted bail by the Thalassery District Sessions Court under strict conditions. The court has barred him from entering the Anjarakkandy Dental College premises. The case had drawn significant attention earlier when the High Court severely criticized the investigating DySP and senior police officers for procedural lapses during the initial arrest of the accused.
Raj Death Case MK Ram Bail Dental College Death
Comments (0)