പൊലീസിനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യവുമായി ഡിവൈഎഫ്ഐ നേതാവ് വി.കെ. നിഷാദ് സുപ്രീംകോടതിയിൽ

കണ്ണൂർ: ( പയ്യന്നൂരിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് വി കെ നിഷാദ് ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയിൽ. 20 വർഷത്തെ കഠിന തടവിനാണ്…


കണ്ണൂർ: ( പയ്യന്നൂരിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് വി കെ നിഷാദ് ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയിൽ. 20 വർഷത്തെ കഠിന തടവിനാണ് നിഷാദിനെ കോടതി ശിക്ഷിച്ചത്.

വിധിക്കെതിരെ നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചെങ്കിലും ശിക്ഷ മരവിപ്പിക്കാനുള്ള ഹർജി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി അപ്പീൽ പരിഗണനയിലിരിക്കെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന ആവശ്യവുമായി നിഷാദ് സുപ്രീംകോടതിയെ സമീപിച്ചത്.

ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിനിടെ പൊലീസിനെ ആക്രമിച്ച കേസിലാണ് നിഷാദ് ഉൾപ്പെടെയുള്ളവർ പ്രതികളായത്. തുടർന്ന് ജയിലിൽ കഴിയവെ തന്നെ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച നിഷാദ് പയ്യന്നൂർ നഗരസഭയിലേക്ക് കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

കഴിഞ്ഞ നവംബറിലാണ് കേസിൽ 20 വർഷം തടവ് വിധിച്ചത്.അതേസമയം ആറ് മാസത്തിനിടെ മൂന്ന് തവണ പരോൾ ലഭിച്ചത് വലിയ വിവാദമായിരുന്നു. ശിക്ഷിക്കപ്പെട്ട് ഒരു മാസത്തിനുള്ളിൽ തന്നെ കഴിഞ്ഞ ഡിസംബർ 26ന് ആദ്യ പരോൾ ലഭിച്ചു. പിതാവിന്റെ കാൽമുട്ട് ശസ്ത്രക്രിയയെ തുടർന്നാണ് പരോൾ അനുവദിച്ചതെന്നായിരുന്നു വിശദീകരണം. ഇത് സ്വാഭാവിക നടപടിയാണെന്നായിരുന്നു ജയിൽ വകുപ്പിന്റെ മറുപടി. പിന്നീട് പരോൾ ചട്ടങ്ങൾ ലംഘിച്ച് സിപിഎം പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തതും വിവാദത്തിന് തിരികൊളുത്തിയിരുന്നു.

English Summary:

DYFI Kannur District Vice President VK Nishad has approached the Supreme Court seeking suspension of his 20-year sentence in the case of attempt to murder police officers by hurling bombs at Payyannur. Though the High Court admitted his appeal, it did not suspend the sentence. Nishad, arrested in connection with violence related to Shukoor murder case, won as Payyannur Municipality councillor while in jail. He was sentenced in November. His parole three times in six months, just a month after sentencing, had triggered controversy.

Comments (0)