യുവതിയെ അധിക്ഷേപിച്ചെന്ന കേസ്: യൂട്യൂബർ തൊപ്പിക്ക് മുൻകൂർ ജാമ്യം
കൊച്ചി: യൂട്യൂബ് ലൈവിൽ യുവതിയെ അധിക്ഷേപിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. മഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ഉത്തരവ്. നേരത്തെ മഞ്ചേരി സെഷൻസ് കോടതി…
കൊച്ചി: യൂട്യൂബ് ലൈവിൽ യുവതിയെ അധിക്ഷേപിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
മഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ഉത്തരവ്. നേരത്തെ മഞ്ചേരി സെഷൻസ് കോടതി തൊപ്പിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.
കേസിനാസ്പദമായ ദൃശ്യങ്ങൾ നേരിട്ട് പരിശോധിച്ച ശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്. തൊപ്പി നേരിട്ട് അശ്ലീലമോ ലൈംഗികച്ചുവയുള്ളതോ ആയ പരാമർശം നടത്തിയതായി വ്യക്തമല്ലെന്നും, കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും കോടതി നിരീക്ഷിച്ചു.
ഒരു ലക്ഷം രൂപയുടെ ബോണ്ടും തത്തുല്യമായ രണ്ട് ആൾജാമ്യവും ഉൾപ്പെടെയുള്ള കർശന ഉപാധികളോടെയാണ് ജാമ്യം.
അന്വേഷണവുമായി പൂർണമായി സഹകരിക്കണം, ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ എല്ലാ ശനിയാഴ്ചയും രാവിലെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകൾ നശിപ്പിക്കാനോ ശ്രമിക്കരുത്, വിചാരണ കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ കേരളം വിട്ട് പോകരുത് എന്നിവയാണ് മറ്റ് ഉപാധികൾ.
കഴിഞ്ഞ ജൂൺ 10ന് നടത്തിയ ലൈവ് സ്ട്രീമിംഗുമായി ബന്ധപ്പെട്ടാണ് മഞ്ചേരി പൊലീസ് തൊപ്പിക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ, ഐ.ടി ആക്ട് വകുപ്പുകൾ ചുമത്തി കേസെടുത്തത്.
Comments (0)