സിഎംആർഎൽ-എക്സാലോജിക് കേസിൽ രണ്ട് എഫ്ഐആർ; പിണറായി വിജയനും മുഹമ്മദ് റിയാസും ഒന്നാം പ്രതികൾ

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ വിജിലൻസ് രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഒന്നാം കേസ് മാസപ്പടി ആരോപണവുമായി ബന്ധപ്പെട്ടാണ്. ഇതിൽ മുൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനാണ് ഒന്നാം പ്രതി, മകൾ വീണ വിജയൻ…

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ വിജിലൻസ് രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഒന്നാം കേസ് മാസപ്പടി ആരോപണവുമായി ബന്ധപ്പെട്ടാണ്. ഇതിൽ മുൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനാണ് ഒന്നാം പ്രതി, മകൾ വീണ വിജയൻ രണ്ടാം പ്രതി. 

രണ്ടാമത്തെ കേസ് കുഴൽപ്പണ ഇടപാട് ആരോപണവുമായി ബന്ധപ്പെട്ടാണ്. ഇതിൽ പി.എ മുഹമ്മദ് റിയാസാണ് ഒന്നാം പ്രതി, വീണ വിജയൻ രണ്ടാം പ്രതി. അഴിമതി നിരോധന നിയമപ്രകാരമാണ് രണ്ട് കേസുകളും.

ഇഡി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം വേണ്ട, കേസെടുത്ത് അന്വേഷിക്കണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് പ്രകാരമാണ് നടപടി. വിജിലൻസിന്റെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-1 ആണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

അതേസമയം സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് പിണറായി വിജയന്റെ നീക്കം.

Comments (0)