മാസപ്പടി കേസ്: എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകുന്നതിനെതിരെ പൊതുപ്രവർത്തകൻ കെ.എം ഷാജഹാൻ സമർപ്പിച്ച ഹരജിയാണ് ജസ്റ്റിസ്…
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ഇഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകുന്നതിനെതിരെ പൊതുപ്രവർത്തകൻ കെ.എം ഷാജഹാൻ സമർപ്പിച്ച ഹരജിയാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ പരിഗണിക്കുന്നത്.
കഴിഞ്ഞ തവണ ഹരജി പരിഗണിച്ചപ്പോൾ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ലെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വിജിലൻസിന് ബാധ്യതയില്ലേ, സംസ്ഥാന സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല എന്നും കോടതി ചോദിച്ചു. എല്ലാ രേഖകളും സീൽ ചെയ്ത് സമർപ്പിക്കാൻ ഇഡിയോട് നിർദേശിക്കുകയും ചെയ്തിരുന്നു.
എസ്എഫ്ഐഒ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പിഎംഎൽഎ പ്രകാരം ഇസിഐആർ ഇട്ടുവെന്നും അതിന്റെ അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡിജിപിക്ക് കത്ത് നൽകിയതെന്നുമാണ് ഇഡിയുടെ വാദം. തെളിവുകൾ ഒരു ഏജൻസി നൽകിയ സ്ഥിതിക്ക് പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്നും നേരിട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നുമാണ് ഇഡി കോടതിയിൽ വ്യക്തമാക്കിയത്.
എന്നാൽ പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രം എഫ്ഐആർ രജിസ്റ്റർ ചെയ്താൽ മതിയെന്നാണ് സർക്കാർ നിലപാട്.
Comments (0)