മാസപ്പടി കേസ് ഇന്ന് സുപ്രീം കോടതിയിൽ; പ്രത്യേക ബെഞ്ച് പരിഗണിക്കും
ഡൽഹി: മാസപ്പടി കേസിൽ ഹൈക്കോടതി ഉത്തരവിനെതിരായ ഹർജികളിൽ സുപ്രീം കോടതിയിൽ ഇന്ന് നിർണായക വാദം. കേസ് പരിഗണിക്കാൻ സുപ്രീം കോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു. വിജിലൻസ് കേസെടുക്കാനുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് മുഖ്യമന്ത്രി…
ഡൽഹി: മാസപ്പടി കേസിൽ ഹൈക്കോടതി ഉത്തരവിനെതിരായ ഹർജികളിൽ സുപ്രീം കോടതിയിൽ ഇന്ന് നിർണായക വാദം. കേസ് പരിഗണിക്കാൻ സുപ്രീം കോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു.
വിജിലൻസ് കേസെടുക്കാനുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി.വീണ, മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികളാണ് പരിഗണിക്കുന്നത്.
ഇ.ഡി അതിവേഗം നടപടികളിലേക്ക് കടക്കുന്ന സാഹചര്യത്തിൽ വിജിലൻസ് എഫ്.ഐ.ആർ റദ്ദാക്കണമെന്നാണ് ഹർജിക്കാരുടെ പ്രധാന ആവശ്യം. തിരുവനന്തപുരത്തെ വീടിന് മുന്നിൽ സമൻസ് പതിക്കുന്നത് അടക്കമുള്ള നടപടികളാണ് ഇ.ഡി സ്വീകരിക്കുന്നത്.
കേസിൽ സംസ്ഥാന സർക്കാർ, ഇ.ഡി, ഹർജിക്കാരനായ കെ.എം ഷാജി എന്നിവരുടെ അഭിഭാഷകരും ഇന്ന് കോടതിയിൽ ഹാജരായേക്കും.
Comments (0)