മാസപ്പടിക്കേസ്: സുപ്രീംകോടതി ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്ത്; സ്റ്റേ 10 ദിവസത്തേക്ക്

ന്യൂഡൽഹി: സിഎംആർഎൽ- എക്സാലോജിക് മാസപ്പടി കേസിൽ പിണറായി വിജയൻ നൽകിയ ഹർജിയിൽ വിജിലൻസ് അന്വേഷണം സുപ്രീംകോടതി 10 ദിവസത്തേക്ക് സ്റ്റേ ചെയ്തു. ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്ത്. ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ പ്രത്യേക…

ന്യൂഡൽഹി: സിഎംആർഎൽ- എക്സാലോജിക് മാസപ്പടി കേസിൽ പിണറായി വിജയൻ നൽകിയ ഹർജിയിൽ വിജിലൻസ് അന്വേഷണം സുപ്രീംകോടതി 10 ദിവസത്തേക്ക് സ്റ്റേ ചെയ്തു. ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്ത്.

ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ പ്രത്യേക അവധിക്കാല ബെഞ്ചാണ് ദസറ അവധി ദിവസത്തിലും സിറ്റിംഗ് നടത്തി ഹർജി പരിഗണിച്ചത്. പിണറായി വിജയൻ, മകൾ ടി വീണ, മരുമകൻ മുഹമ്മദ് റിയാസ് എന്നിവർ നൽകിയ ഹർജിയിലാണ് നടപടി.

എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നടപടി ചോദ്യം ചെയ്താണ് ഹർജി. പ്രതികളുടെ വാദം കേൾക്കാതെ ഉത്തരവിട്ട ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നടപടിയെ സുപ്രീംകോടതി വിമർശിച്ചു. ഒറ്റ ദിവസം കൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്തിനെന്ന് കോടതി ചോദിച്ചു. സംസ്ഥാന സർക്കാരിന്റെ വേഗത്തെ കോടതി പരിഹസിക്കുകയും ചെയ്തു.

പ്രതികളുടെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. ഡിവിഷൻ ബെഞ്ച് അപ്പീൽ കേൾക്കേണ്ടതില്ലെന്ന ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.

അതേസമയം, എഫ്ഐആർ റദ്ദാക്കാനോ, ഇഡിയുടെ ഇസിഐആർ അന്വേഷണത്തിന് വിലക്കേർപ്പെടുത്താനോ സുപ്രീംകോടതി തയ്യാറായില്ല. ഇഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകാം.

Comments (0)