'ചെയ്യാത്ത സേവനത്തിന് വീണ പണം വാങ്ങിയത് കൈക്കൂലി എന്ന് അനുമാനിക്കണം'; പിണറായി വിജയനെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് നിയമോപദേശം

Case Vijayan Riyas Vijayan Exalogic തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസിനും എതിരെ കൈക്കൂലി വാങ്ങിയതിനു പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്നു നിയമോപദേശം ലഭിച്ചതിനു പിന്നാലെ കേസെടുക്കുന്നതിൽ…


Case Vijayan Riyas Vijayan Exalogic

തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസിനും എതിരെ കൈക്കൂലി വാങ്ങിയതിനു പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്നു നിയമോപദേശം ലഭിച്ചതിനു പിന്നാലെ കേസെടുക്കുന്നതിൽ സർക്കാർ തീരുമാനം ഇന്ന് ഉണ്ടായേക്കുമെന്നു വിവരം.

വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിനാണു സാധ്യത. ഗൗരവമേറിയതെന്നു സർക്കാർ വിലയിരുത്തുന്ന വിഷയത്തിൽ ക്രൈം ബ്രാഞ്ചോ സ്‌പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമോ (എസ്‌ഐടി) വരാനുള്ള സാധ്യതയുമുണ്ട്.

അഴിമതി തടയൽ നിയമപ്രകാരവും വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനത്തിനും കേസെടുക്കാം എന്നാണു സർക്കാരിനു ലഭിച്ച നിയമോപദേശം എന്നാണു വിവരം. വീണാ വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യാം.

മൂന്നാം കക്ഷി വഴി പൊതുപ്രവർത്തകൻ പണം വാങ്ങിയാലും കുറ്റകരമാണ്. പിണറായി വിജയൻ കൈക്കൂലി വാങ്ങിയത് മൂന്നാം കക്ഷി വഴിയാണെന്നും നിയമോപദേശത്തിൽ പറയുന്നു. കൈക്കൂലി നൽകിയതിനും അത് വാങ്ങിയതിനും ആരു കൊടുത്തു എന്നതിനും തെളിവുകളുണ്ട്. കർത്തയുടെ മൊഴിയാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്.

ചെയ്യാത്ത സേവനത്തിനാണ് പണം വാങ്ങിയത്. ഇത് പിണറായിക്കുള്ള കൈക്കൂലി എന്ന് ഉദ്യോഗസ്ഥൻ അനുമാനിക്കണം. നിയമാനുസൃതം ആർജിച്ച പണം എന്ന് വീണയ്ക്ക് തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും നിയമോപദേശത്തിൽ പറയുന്നു.

പ്രോമിനന്റ് പേഴ്സൻ എന്നത് പിണറായി ആണെന്ന് ഇ.ഡി വ്യക്തമാക്കിയിട്ടുണ്ട്. 2018ലെ നിയമഭേദഗതിക്ക് മുൻപും ശേഷവും പണമിടപാട് നടന്നിട്ടുണ്ടെന്നും അതിനാൽ രണ്ടു കാലത്തെ വകുപ്പുകൾ പ്രകാരവും അന്വേഷണം നടത്താമെന്നും നിയമോപദേശത്തിലുണ്ട്.

റിയാസ് വഴിയെത്തിയ പണം ഹവാലയിലൂടെ ദുബായിലേക്ക് അയച്ചതായി അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ നൽകിയ മൊഴി കത്തിൽ ഇ.ഡി ചേർത്തിരുന്നു. ഇടപാടുകൾ ശരിവയ്ക്കുംവിധം വീണയുടേതെന്ന പേരിലുള്ള ഡയറിക്കുറിപ്പുകളും ഇ.ഡി റെയ്ഡിൽ കണ്ടെത്തി.

പിണറായിക്കും റിയാസിനുമെതിരെ അഴിമതിനിരോധന നിയമപ്രകാരം കേസെടുക്കണമെന്ന ശുപാർശയോടെയാണു ഇ.ഡി. കത്ത് നൽകിയത്.

English Summary:

The Kerala government may decide on further action in the CMRL-Exalogic Masappady case after receiving legal advice that prima facie material exists regarding allegations against Opposition Leader Pinarayi Vijayan and former minister Mohammed Riyas. A vigilance preliminary inquiry is reportedly likely, while the possibility of a Crime Branch or SIT probe is also being considered. The legal opinion reportedly states that proceedings can be initiated under the Prevention of Corruption Act and for disproportionate assets. The allegations and findings are based on the ED report and legal opinion and remain subject to investigation and legal proceedings.

Case Vijayan Riyas Vijayan Exalogic

Comments (0)