കോഴഞ്ചേരിയിലെ റിസോർട്ട് ജീവനക്കാരിയുടെ കൊലപാതകം: പ്രതി ജിത്തുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; കാരണം പ്രണയപ്പകയെന്ന് പോലീസ്

കോഴഞ്ചേരി: മാരാമണ്ണിലെ റിസോർട്ട് ജീവനക്കാരിയായ ദിൻഷയുടെ (21) കൊലപാതകത്തിൽ പ്രതി ജിത്തുവിന്റെ അറസ്റ്റ് പോലീസ് രാത്രിയോടെ രേഖപ്പെടുത്തി. പ്രണയത്തിൽ നിന്ന് പെൺകുട്ടി പിന്മാറിയതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ്…


കോഴഞ്ചേരി: മാരാമണ്ണിലെ റിസോർട്ട് ജീവനക്കാരിയായ ദിൻഷയുടെ (21) കൊലപാതകത്തിൽ പ്രതി ജിത്തുവിന്റെ അറസ്റ്റ് പോലീസ് രാത്രിയോടെ രേഖപ്പെടുത്തി. പ്രണയത്തിൽ നിന്ന് പെൺകുട്ടി പിന്മാറിയതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് സ്ഥിരീകരിച്ചു.കുളത്തൂപ്പുഴ സ്വദേശിയായ ദിൻഷ മാരാമണ്ണിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റ് ട്രെയിനിയായി ജോലി ചെയ്തു വരികയായിരുന്നു. കോഴഞ്ചേരി കീഴുകര സ്വദേശിയായ ജിത്തുവുമായി പെൺകുട്ടി ഒരു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു. എന്നാൽ പിന്നീട് ദിൻഷ ബന്ധത്തിൽ നിന്ന് പിന്മാറാൻ തുടങ്ങിയതോടെ താൻ ചതിക്കപ്പെട്ടെന്ന തോന്നൽ പ്രതിക്കുണ്ടാവുകയും പെൺകുട്ടിയെ സംശയിക്കാൻ തുടങ്ങുകയുമായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി. തന്റെ പണം നഷ്ടപ്പെട്ടതായും ഇതിന് പിന്നാലെയാണ് കൊല്ലാൻ തീരുമാനിച്ചതെന്നും പ്രതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

Comments (0)