ചക്കിട്ടപാറ സ്വദേശി ജിന്റോ തോമസിന്റെ 'ഇരുനിറം' ഇനി യൂട്യൂബില്‍
Thomas Movie News Short Film ചക്കിട്ടപാറ : ചക്കിട്ടപാറ സ്വദേശി ജിന്റോ തോമസ് സംവിധാനം ചെയ്ത 'ഇരുനിറം' എന്ന ചിത്രം ഇനി യൂട്യൂബിലൂടെയും പ്രേക്ഷകരിലേക്ക് എത്തുന്നു. ലോകത്തിലെ ഏറ്റവും നല്ല നിറം തേടിയിറങ്ങിയ ഒരു ചെറിയ പെണ്‍കുട്ടിയുടെ കഥ പറയുന്ന…
Thomas Movie News Short Film
ചക്കിട്ടപാറ : ചക്കിട്ടപാറ സ്വദേശി ജിന്റോ തോമസ് സംവിധാനം ചെയ്ത 'ഇരുനിറം' എന്ന ചിത്രം ഇനി യൂട്യൂബിലൂടെയും പ്രേക്ഷകരിലേക്ക് എത്തുന്നു. ലോകത്തിലെ ഏറ്റവും നല്ല നിറം തേടിയിറങ്ങിയ ഒരു ചെറിയ പെണ്‍കുട്ടിയുടെ കഥ പറയുന്ന ചിത്രം മനോരമ മാക്‌സിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ ഇപ്പോള്‍ സൗജന്യമായി കാണാന്‍ സാധിക്കും.
കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ കുട്ടികളുടെ വിഭാഗത്തില്‍ അവസാന റൗണ്ട് വരെ എത്തി ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണിത്. ഒരു കുട്ടിയുടെ ലോകത്തുനിന്ന് വളരെ ലളിതമായും സ്വാഭാവികമായും കഥ പറഞ്ഞുപോകുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രധാന സവിശേഷത.
കണ്ടുകഴിഞ്ഞാലും ഏറെ നേരം പ്രേക്ഷകന്റെ മനസ്സില്‍ നില്‍ക്കുന്ന മനോഹരമായ മുഹൂര്‍ത്തങ്ങള്‍ ചിത്രത്തിലുണ്ട്. കഥയും അവതരണവും കഥാപാത്രങ്ങളുടെ മികച്ച പ്രകടനവും ചേര്‍ന്ന് ഒരു മികച്ച സിനിമാനുഭവമാണ് ഇരുനിറം സമ്മാനിക്കുന്നത്. ഒരു കഥ പ്രേക്ഷകരുടെ മനസ്സിലേക്ക് കൃത്യമായി എത്തിക്കുക എന്ന ദൗത്യം സംവിധായകനും അണിയറപ്രവര്‍ത്തകരും മനോഹരമായി നിറവേറ്റിയിട്ടുണ്ട്.
ചിത്രത്തിലെ എല്ലാ അഭിനേതാക്കളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. പ്രത്യേകം എടുത്തുപറയേണ്ടത് തന്‍മയയുടെ കണ്‍വിന്‍സിംഗ് ആയ അഭിനയമാണ്. കുട്ടികളുടെ മനസ്സിലെ ചിന്തകളെയും വികാരങ്ങളെയും തന്മയത്വത്തോടെയാണ് തന്‍മയ സ്‌ക്രീനില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇരുനിറത്തിന്റെ സംവിധാനത്തിന് കഴിഞ്ഞ വര്‍ഷത്തെ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡില്‍ നവാഗത പ്രതിഭയ്ക്കുള്ള പുരസ്‌കാരം ജിന്റോ തോമസ് സ്വന്തമാക്കിയിരുന്നു.
Thomas Movie News Short Film
Comments (0)