വടകര ജില്ലാ ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരന്റെ ആക്രമണം: നടപടി സ്വീകരിക്കുക - എസ്ഡിപിഐ

വടകര കഴിഞ്ഞ ദിവസം വടകര ജില്ലാ ആശുപത്രിയിൽ മകന് ചികിത്സ തേടിയെത്തിയ പിതാവിനെ സെക്യൂരിറ്റി ജീവനക്കാരൻ ആക്രമിച്ച സംഭവം പ്രതിഷേധാർഹമാണെന്നും ബന്ധപ്പെട്ട ജീവനക്കാരനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും എസ്ഡിപിഐ വടകര നിയോജക മണ്ഡലം സെക്രട്ടറി ബഷീർ…



വടകര കഴിഞ്ഞ ദിവസം വടകര ജില്ലാ ആശുപത്രിയിൽ മകന് ചികിത്സ തേടിയെത്തിയ പിതാവിനെ സെക്യൂരിറ്റി ജീവനക്കാരൻ ആക്രമിച്ച സംഭവം പ്രതിഷേധാർഹമാണെന്നും ബന്ധപ്പെട്ട ജീവനക്കാരനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും എസ്ഡിപിഐ വടകര നിയോജക മണ്ഡലം സെക്രട്ടറി ബഷീർ കെ കെ ആവശ്യപ്പെട്ടു.
ആശുപത്രിയിലെത്തുന്ന രോഗികൾക്കും കൂടെയുള്ളവർക്കും സംരക്ഷണം നൽകേണ്ട ജീവനക്കാരുടെ ഭാഗത്ത് നിന്ന് തന്നെ ക്രമസമാധാന പ്രശ്നമുണ്ടാക്കുന്ന ഇത്തരം ഇടപെടലുകൾ അംഗീകരിക്കാനാവില്ല. ഇത്തരം ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, അല്ലാത്ത പക്ഷം ശക്തമായ ജനകീയ സമരത്തിന് എസ്ഡിപിഐ നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Comments (0)